തുടരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍: തുംബൈ ഗ്രൂപ് 12 സൗജന്യ വെബിനാറുകള്‍ പ്രഖ്യാപിച്ചു

തുംബൈ ഗ്രൂപ്പിന്റെ സമ്മര്‍ ഫെസ്റ്റിവല്‍ ഭാഗമായ രണ്ടു മാസം നീളുന്ന വെബിനാര്‍ സീരീസില്‍ 15,000ത്തിലധികം പേര്‍ ഗുണഭോക്താക്കളാകും
പങ്കെടുക്കുന്ന എല്ലാവര്‍ക്കും മല്‍സരങ്ങളിലൂടെ കാഷ് പ്രൈസുകള്‍, ഗാഡ്‌ജെറ്റ്‌സ്, വൗച്ചറുകള്‍; ഓരോരുത്തര്‍ക്കും 1,500 ദിര്‍ഹമിന്റെ ഉറപ്പായ സമ്മാനങ്ങളും
ചൂട് കൊണ്ടുള്ള സ്‌ട്രോക് എങ്ങനെ തടയാം, ദന്ത ശുചീകരണത്തിന് ടിപ്‌സ്, സംഭവിക്കാനിടയുള്ള മാനസികാസുഖങ്ങള്‍ തിരിച്ചറിയാം, പ്രമേഹം ഭേദമാക്കാം, ചര്‍മ പരിചരണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍
ആരോഗ്യ സേവന മേഖലയിലുള്ളവര്‍ക്ക് സൗജന്യ കരിയര്‍ കൗണ്‍സലിംഗ്

ദുബായ്: കടുത്ത ചൂടില്‍ നിത്യജീവിതത്തില്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദേശിക്കുന്ന വെിനാറുകളുടെ സീരീസ് പ്രഖ്യാപിച്ച് തുംബൈ ഗ്രൂപ്. സമഗ്ര ആരോഗ്യം നേടാനുതകുന്ന മികച്ച മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്ന അടിസ്ഥാന വിവരങ്ങളും ആരോഗ്യ നുറുങ്ങുകളും പങ്കു വെക്കുന്നതായിരിക്കും വെബിനാറുകള്‍. ആകെ 12 സൗജന്യ വെബിനാറുകളാണ് തുംബൈ ഹെല്‍ത് കെയര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.
വെബിനാറില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മല്‍സരങ്ങളിലൂടെ കാഷ് പ്രൈസുകള്‍, ഗാഡ്‌ജെറ്റ്‌സ്; ആകര്‍ഷകമായ വൗച്ചറുകള്‍ എന്നിവക്ക് പുറമെ, 50 ദിര്‍ഹമിന്റെ ആന്റിബോഡി ടെസ്റ്റും 90 ദിര്‍ഹമിന്റെ പിസിആര്‍ സ്‌ക്രീനിംഗ് ടെസ്റ്റും ഉള്‍പ്പെടെ 1,500 ദിര്‍ഹം മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്.
സമൂഹത്തിന് അവബോധം നല്‍കാനും ജാഗ്രത്തായിരിക്കാനും സഹായിക്കുന്നതിനോടൊപ്പം, അവര്‍ നല്ല ആരോഗ്യമുള്ളവരാവാന്‍ യഥാര്‍ത്ഥ അറിവുകള്‍ പകരാനും തുംബൈ ഗ്രൂപ് ആഗ്രഹിക്കുന്നു.
തുംബൈ ഗ്രൂപ്പിലുടനീളുമുള്ള മെഡിക്കല്‍ വിദഗ്ധരാണ് സംവാദ പരിപാടികള്‍ ഒരുക്കുന്നത്. ദന്ത ശുചിത്വം, മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ, ഹൃദ്‌രോഗ പരിചരണം, പോഷകാഹാര മാര്‍ഗനിര്‍ദേശങ്ങള്‍, വനിതാരോഗ്യം, ഗര്‍ഭകാലം, സ്‌ട്രോക് പ്രതിരോധം, വിട്ടുമാറാത്ത വേദന, പ്രമേഹ കൈകാര്യം, ചര്‍മ പരിചരണം, ആഘാത പ്രതിരോധവും നിര്‍ജലീകരണവും തുടങ്ങിയ വിഷയങ്ങളാണ് വെബിനാറില്‍ ചര്‍ച്ച ചെയ്യുക. ചില വേനല്‍ക്കാല സമയ ശീലങ്ങളും അനുഷ്ഠാനങ്ങളും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും സ്‌ട്രോക് ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യത കുറക്കുകയും ചെയ്യും.
സ്‌ട്രോക്കിനെ ഫലപ്രദമായി പ്രതിരോധിക്കാനും ചികില്‍സക്കും വിദ്യാഭ്യാസവും ബോധവത്കരണവുമാണ് അടിസ്ഥാനമായിട്ടുള്ളത്. ‘വേനലിലെ ആഘാത പ്രതിരോധം’ എന്ന സെഷന്‍ ആഴത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നതായിരിക്കും. സ്‌ട്രോക്കിനെ സംബന്ധിച്ച പങ്കാളികളുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കും. മറുവശത്ത്,
വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്ക് അസുഖാവസ്ഥ വര്‍ധിപ്പിക്കാന്‍ കടുത്ത ചൂട് ഇടയാക്കും. അതുകൊണ്ടാണ്, പ്രമേഹ-ഹൃദ്‌രോഗികള്‍ക്ക് പ്രത്യേക ഊന്നലുള്ള വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്. അതേപോലെ, വിട്ടുമാറാത്ത വേദനയുള്ളവര്‍ക്ക് വേദനകള്‍ മാറാന്‍ ആവശ്യമായ സ്വയം പരിചരണ, രീതികള്‍ അടങ്ങിയ ആരോഗ്യകരമായ ദിനചര്യകള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശക തന്ത്രങ്ങളും നല്‍കുന്നതാണ്.
”മഹാമാരി കാരണമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍, നടക്കാന്‍ പോകുന്ന വെബിനാറുകളും തുംബൈ സമ്മര്‍ ഫെസ്റ്റിവലും കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകാന്‍ വലിയ വഴിയാണ് ഒരുക്കുന്നത്. യുഎഇയിലും പുറത്തും താമസിക്കുന്നവര്‍ക്ക് പരസ്പരം സംവദിച്ചു കൊണ്ട് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സംശയ നിവാരണത്തിനും വെബിനാറുകള്‍ തികച്ചും യുക്തമായ അവസരമാണ്. ഓരോ വിഷയവും സൂക്ഷ്മമായി തെരഞ്ഞെടുത്തു കൊണ്ട് സമൂഹത്തിന് അതിന്റെ പ്രസക്തി മനസ്സിലാക്കിയുള്ള പരിഹാരമായിരിക്കും വെബിനാറുകള്‍ മുന്നോട്ടു വെക്കുക. അപൂര്‍വമായ ഈ അവസരം ഉപയോഗിക്കാന്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്ത് വെബിനാറുകളില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” -ഇന്ററാക്ടീവ് വെബിനാറുകളെ കുറിച്ച് വിശദീകരിക്കവേ, തുംബൈ ഗ്രൂപ് ഹെല്‍ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ പറഞ്ഞു.
ലൈവ് സെഷനുകളില്‍ 15,000ത്തിലധികം പേര്‍ക്ക് പങ്കെടുക്കാനാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റെക്കോര്‍ഡ് ചെയ്ത സെഷനുകള്‍ അവരുടെ സൗകര്യമനുസരിച്ച് പിന്നീട് കാണാന്‍ (വെബിനാര്‍ ഓണ്‍ ഡിമാന്റ്) സാധിക്കും.
പൊതുജനത്തിനുള്ള സെഷനുകള്‍ക്ക് പുറമെ, മെഡിക്കല്‍ മേഖലയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക വേദികളും ഒരുക്കും. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡീന്‍മാരും കോഴ്‌സ് ഇന്‍ ചാര്‍ജും നേതൃത്വം നല്‍കുന്ന സൗജന്യ കരിയര്‍ കൗണ്‍സലിംഗ് വെബിനാറുകളില്‍ വ്യത്യസ്ത മെഡിക്കല്‍ പ്രോഗാമുകളെ കുറിച്ച് ആഴത്തിലുള്ള അറിവും ഉപദേശവും ലഭിക്കുന്നതാണ്.
വെബിനാര്‍ സീരീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും സമ്മര്‍ ഫെസ്റ്റിവലി(thumbay.com)ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനും ലോഗ് ഓണ്‍ ചെയ്യുക.

Thumbay Healthcare Summer Festival: Webinar Schedule

S.No Webinar Topic Date Time (UAE Time)
1 Summer Dental Hygiene Tips 8th July, 2021 7 pm
2 Mental Health First Aid 10th July , 2021 7 pm
3 Cardiac Care – Heart healthy decisions in Summer 17th July , 2021 7 pm
4 Nutrition Tips to Keep You Cool This Summer 15th July , 2021 7 pm
5 Women’s Health – Putting your health first 24th July , 2021 7 pm
6 How to prevent Stroke in Summer 29th July , 2021 7 pm
7 Don’t let chronic pain rule your summer 5th August, 2021  2 pm
8 Managing Diabetes in the Heat 7th August , 2021 7 pm
9 Preventing Dehydration in the summer 14th August , 2021 7 pm
10 Doctor’s advice for good skin care in summer 21st August , 2021 7 pm
11 Common Eye Problems in summer 26th August, 2021 7 pm
12 Boost your Immunity this summer with Healthy Diet Tips 28th August , 2021 7 pm
Other Webinars
1 Healthcare Professions Education – Free Career Counselling Webinars 10th & 11th July, 2021 Starting from 9 am
2 Healthy Pregnancy, Healthy Child ( Antenatal Classes) 10th (1st trimester), 20th (2nd trimester), 30th (3rd trimester) of Every Month 6.30 pm – 7.30 pm