350 കോടി നിക്ഷേപമെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് യുഎഇ സര്‍ക്കാറിന്റെ അംഗീകാരം

47
ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍കോണി യുഎഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സ്വീകരിക്കുന്നു

ദുബൈ: യുഎഇ ഗവണ്‍മെന്റ് ബിസിനസ് സംരംഭകര്‍ക്ക് നല്‍കി വരുന്ന പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇസിഎച്ച്) സിഇഒ ഇഖ്ബാല്‍ മാര്‍കോണിക്ക് ലഭിച്ചു. ബിസിനസ് സെറ്റപ് മേഖലയില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ സംരഭകനാണ് ഇഖ്ബാല്‍ മാര്‍കോണി. ദുബൈയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസ സംരംഭകര്‍ക്ക് നേടിക്കൊടുത്ത ഏറ്റവും വലിയ സ്ഥാപനമാണ് ഇസിഎച്ച്.
ടെലികോം, ഊര്‍ജം, ഐടി, സൈബര്‍ സെക്യൂരിറ്റി, സര്‍വീസ് മേഖലകളിലുള്‍പ്പെടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ബിസിനസ് സംരംഭങ്ങളുള്ള ഇഖ്ബാല്‍ മാര്‍കോണി മര്‍ച്ചന്റ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഇസ്രായേല്‍, യുഎസ്എ, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ദീര്‍ഘ കാല വിസയുള്ള വ്യക്തിയുമാണ്. പോയ മാസം കോവിഡ് കാലത്ത് 350 കോടി നിക്ഷേപമെത്തിയ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ് കമ്പനിയായ വാട്ടര്‍ സയന്‍സിന്റെ സിഇഒ കൂടിയാണ് ഇഖ്ബാല്‍. ലണ്ടന്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിലും കൊല്‍ക്കത്തയിലെ പ്രശസ്തമായ ഡിഎംഐടിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇഖ്ബാല്‍ കോഴിക്കോട് സ്വദേശിയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നൈനിക, അഖിന്‍ എന്നിവര്‍ മക്കളാണ്.
കോവിഡ് മഹാമാരിക്കാലത്ത് എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നിരാലംബരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ‘പേര്‍ഷ്യന്‍ പെട്ടി’ സ്‌നേഹ സമ്മാനമായി നല്‍കിയും നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ എത്താന്‍ ആദ്യമായി ‘വന്ദേ ഭാരത്’ വിമാനത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തും വ്യത്യസ്ത ചരിത്രം സൃഷ്ടിക്കാന്‍ ഇഖ്ബാല്‍ മാര്‍കോണിയുടെ നേതൃത്വത്തിന് സാധിച്ചു.
ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി 150ല്‍ പരം ജീവനക്കാരുമായി ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് സംരംഭകര്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ ചുരുങ്ങിയ കാലയളവില്‍ എടുത്തു നല്‍കിയ സ്ഥാപനവും യുഎഇയില്‍ ഇസിഎച്ചാണ്. ഗോള്‍ഡന്‍ വിസ ഉപയോക്താക്കളെ സേവിക്കുന്നതിനായി ഇസിഎച്ചില്‍ പ്രത്യേക ഗോള്‍ഡന്‍ വിസ ഡിവിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ സംശയങ്ങള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കും ഴീഹറലി്ശമെ@ലരവൗമല.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.