ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ

ദുബൈ: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് പ്രഖ്യാപിച്ച ആദ്യ പട്ടികയിലാണ് അദ്ദേഹത്തിന് ഇടം നേടാനായത്. ാലു പതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഐസക് ജോണ്‍ യുഎഇയിലെയും മറ്റ് അന്തര്‍ദേശീയ മാധ്യമങ്ങളിലെയും നിറ സാന്നിധ്യവും ഗള്‍ഫ് മേഖലയിലെ തന്നെ മുതിര്‍ന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റുമാണ്.
വര്‍ഷങ്ങളായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-വ്യാവസായിക മേഖലകളിലെ സ്പന്ദനങ്ങളെ തന്റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ അറിയിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കാന്‍ ഈ കായംകുളത്തുകാരന് കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള പല സംഘടനകളുടെയും സ്ഥാപകനും നിലവില്‍ പലതിന്റെയും പ്രമുഖ പദവികള്‍ വഹിക്കുന്ന വ്യക്തിത്വവുമാണ് അദ്ദേഹം. ഭാര്യ: എസ്തര്‍ ഐസക്. മക്കള്‍: ധന്യാ ജയ്‌സണ്‍, ദിപിന്‍ ഐസക്.