യുഎഇ-കല്‍പകഞ്ചേരി പഞ്ചാ.കെഎംസിസി ഫോഗിംഗ് മെഷീനുകള്‍ വൈറ്റ് ഗാര്‍ഡിന് കൈമാറി

കല്‍പകഞ്ചേരി: കോവിഡ്19 പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കല്‍പകഞ്ചേരി പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിനുള്ള യുഎഇ-കല്‍പകഞ്ചേരി പഞ്ചായത്ത് കെഎംസിസിയുടെ ഫോഗിംഗ് മഷീനുകള്‍ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ സിദ്ദീഖ് കാലൊടി, യുഎഇ-കല്‍പകഞ്ചേരി പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് പറമ്പാട്ട് നാസര്‍, സെക്രട്ടറി സുബൈര്‍ ചാത്തനത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ വൈറ്റ് ഗാര്‍ഡ് ടീമിന് കൈമാറി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസില്‍ മണ്ഡലം ലീഗ് പ്രസിഡണ്ട് പി.സൈതലവി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് കെ.പി വഹീദ, വൈസ് പ്രസിഡന്റ് അടിയാട്ടില്‍ ബഷീര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി സബാഹ്, ബ്‌ളോക്ക് മെംബര്‍ സാബിറ എടത്തടത്തില്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളായ പി.ടി ഹബീബ്, മരക്കാര്‍, സി.കെ ലത്തീഫ്, അര്‍ഷദ് കള്ളിയത്ത്, മുസ്തഫ, ആബിദ് സംബന്ധിച്ചു.