‘വിവേകാനന്ദം’ പുസ്തക പ്രകാശനം ഇന്ന്

59

ദുബൈ: മധ്യപൂര്‍വ ദേശത്തെ ആദ്യ മലയാളി മാധ്യമപ്രവര്‍ത്തകനും യുഎഇയിലെ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റുമായ അന്തരിച്ച പി.വി വിവേകാനന്ദിനെ കുറിച്ചുള്ള പുസ്തകം ‘വിവേകാനന്ദം:
ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകന്റെ അകംപൊരുള്‍’ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ദുബൈയിലെ യുവ സംരംഭകന്‍ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്യും. ഇന്ന് (ജൂലൈ 16, വെള്ളി) രാത്രി 7ന്
ദുബൈ ഖര്‍ഹൂദ് റോഡിലെ ഫ്‌ളോറ ഇന്‍ ഹോട്ടലിലാണ് പരിപാടി. മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍, തന്‍സി ഹാഷിര്‍ എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്. നാട്ടിലെയും യുഎഇയിലെയും മുപ്പത്തഞ്ചോളം പേര്‍ പുസ്‌കത്തില്‍ അണിനിരന്നിരിക്കുന്നു.
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയും ചിരന്തന സാംസ്‌കാരിക വേദിയും ഇസിഎച്ചും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ്19 മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിപാടിയായതിനാല്‍
ക്ഷണിതാക്കള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന് സംഘാടകര്‍ അറിയിച്ചു.