ദുബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യുഎംസി) സംഘടിപ്പിച്ച ഗ്ളോബല്‍ ബിസിനസ് മീറ്റ് പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. സൂമിലും മറ്റ് സാമൂഹിക മധ്യമങ്ങളിലുമായാണ് പരിപാടി ഒരുക്കിയത്. യൂസഫലി മുഖ്യ പ്രഭാഷണം നടത്തി. ചോദ്യോത്തര സെഷനിലും അദ്ദേഹം പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡബ്ള്യുഎംസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സംവാദത്തിന് നേതൃത്വം നല്കി. ഗ്ളോബല്‍ ബിസിനസ് ഫോറം ചെയര്മാന് ഷാജി ബേബി ജോണ്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആയുര്‍വേദ, ട്രാവല്‍, ടൂറിസം, എഞ്ചിനീറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി തുടങ്ങിയ മേഖലകളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും മാര്‍ഗദര്‍ശനവും യൂസഫലിയില്‍ നിന്നും ലഭിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന്റെ അവതാരകന് അമേരിക്കന്‍ റീജ്യണല്‍ ചെയര്മാന് ഹരി നമ്പൂതിരിയായിരുന്നു.
ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകണ്‍ അവാര്‍ഡ് എം.എ യൂസഫലിക്ക് നല്കി. ജസ്റ്റിസ് കുര്യന് ജോസഫിന്റെ നേതൃത്വത്തിലുളള ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കേരള ചീഫ് സെക്രട്ടറി വി.പി ജോയ്, മുന്‍ കര്‍ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ.അലക്സാണ്ടര്‍ ഐഎഎസ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്, ഇന്ത്യന്‍ പ്രസിഡന്റിന്റെ മുന്‍ സെക്രട്ടറി ജനറലായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, ഗ്ളോബല്‍ വി.പി ഓര്ഗൈസര് ബേബി മാത്യു സോമതീരം, മുന്‍ ഗ്ളോബല്‍ ചെയര്‍മാര്‍ എ.വി അനൂപ് എന്നിവര്‍ ആശംസ നേര്‍ന്നു. ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്മാന് ജോണി കുരുവിള അധ്യക്ഷത വഹിച്ചു. ഐകണിക് ഇന്‍സൈറ്റിന് തുടക്കം കുറിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. പ്രസിഡന്റ് ടി.പി വിജയന് സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. വി.പി അഡ്മിന് സി.യു മത്തായി നന്ദി പറഞ്ഞു. സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളി, ട്രഷറര്‍ ജയിംസ് കൂടല്‍, വൈസ് ചെയര്മാന് രാജീവ് നായര്‍, കോര്‍പറേറ്റ് നെറ്റ്വര്ക് ചെയര്മാന് മോഹന്‍ നായര്‍ എന്നീ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളുംസംസാരിച്ചു. പ്രതിസന്ധി സന്ദര്‍ഭങ്ങളില്‍ ഡബ്ള്യുഎംസി കേരള സമൂഹത്തിന് നല്കിയ സംഭാനകള്‍ സമാനതകളില്ലാത്തതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങള്‍ അഭിപ്രായപ്പെട്ടു.
ഡബ്ള്യുഎംസി ഗ്ളോബല്‍ വി.പിയും മിഡില്‍ ഈസ്റ്റ് ചുമതലയുമുള്ള ചാള്‍സ് പോള്‍, മിഡില്‍ ഈസ്റ്റ് ചെയര്മാന് ടി.കെ വിജയന്, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വി.പി അഡ്മിന് വിനേഷ് മോഹന്‍, ജന.സെക്രട്ടറി സന്തോഷ് കേട്ടേത്ത്, സെക്രട്ടറി സി.എ ബിജു, സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ്, ട്രഷറര്‍ രാജീവ് കുമാര്‍ എന്നിവര്‍ സാങ്കേതിക നിയന്ത്രണങ്ങളുമുള്പ്പെടെ മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തിയതായി മീഡിയ ഫോറം ചെയര്മാന് വി.എസ് ബിജുകുമാര്‍ അറിയിച്ചു.