വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ബിസിനസ് മീറ്റ് 24ന്

ദുബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) ഗ്‌ളോബല്‍ ബിസിനസ് മീറ്റ് ജൂലൈ 24ന് ശനിയാഴ്ച വൈകുന്നേരം 5ന് സംഘടിപ്പിക്കും. ലുലു ഗ്രൂപ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലി മുഖ്യ പ്രഭാഷണം നടത്തും. ആഗോള ബിസിനസ് സാധ്യതകള്‍, ഇന്ത്യയിലെ നിക്ഷേപക സാധ്യതകള്‍, പുതു സംരംഭക അവസരങ്ങളുംപ്രതിസന്ധികളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ മോഡറേറ്ററാകും. ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി.പി വിജയന്‍, വി.പി അഡ്മിന്‍ സി.യു മത്തായി, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ട്രഷറര്‍ ജെയിംസ് കൂടല്‍, വി.പി ഓര്‍ഗനൈസര്‍ ബേബി സോമതീരം, വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, ബിസിനസ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പറേറ്റ് നെറ്റ്‌വര്‍ക് ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ് എന്നിവര്‍ ബിസിനസ് മീറ്റിന് നേതൃത്വം നല്‍കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

എം.എ യൂസുഫലി

നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ബിസിനസ് സാഹചര്യങ്ങളായിരിക്കും മീറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒപ്പം, വ്യവസായ നിക്ഷേപ സൗഹൃദാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കാന്‍ ഡബ്‌ള്യുഎംസി ബിസിനസ് ഫോറവും കോര്‍പറേറ്റ് നെറ്റ്‌വര്‍ക് ഫോറവും സംയുക്തമായി നടത്തുന്ന ‘ഐകോണിക് ഇന്‍സൈറ്റ്’ എന്ന പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കും. ആഗോള തലത്തിലെ പ്രമുഖ മലയാളി അസോസിയേഷനുകള്‍ ഇതിനകം തന്നെ ഈ പരിപാടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് ചാള്‍സ് പോള്‍, മിഡില്‍ ഇസ്റ്റ് ചെയര്‍മാന്‍ പി.കെ വിജയന്‍, വി.പി അഡ്മിന്‍ വിനേഷ് മോഹന്‍, ജന.സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറര്‍ രാജീവ്, സെക്രട്ടറി സി.എ ബിജു, ബിസിനസ് ഫോറം വി.പി കെ.പി വിജയന്‍, വി.പി ഓര്‍ഗനൈസര്‍ ജയന്‍ വടക്കേ വീട്ടില്‍, അബ്ദുല്‍ അസീസ് മാട്ടുവയില്‍ എന്നിവരാണ് മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മീഡിയ ചെയര്‍മാന്‍ വി.എസ് ബിജു കുമാര്‍ അറിയിച്ചു.