ഡബ്‌ള്യുഎംസി യോഗാ പരിശീലന കാമ്പയിന്‍ സമാപിച്ചു

ഷാര്‍ജ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) മിഡില്‍ ഈസ്റ്റ് റീജ്യന്‍ വനിതാ ഫോറം ഒരു മാസമായി നടത്തി വന്ന യോഗാ പരിശീലന കാമ്പയിന്‍ സമാപിച്ചു. സൂമില്‍ നടത്തിയ പരിശീലന ക്‌ളാസില്‍ വിവിധ പ്രോവിന്‍സുകളില്‍ നിന്നായി നിരവധി പേരാണ് പങ്കെടുത്തതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മിഡില്‍ ഈസ്റ്റ് വനിതാ ഫോറം പ്രസിഡന്റ് എസ്തര്‍ ഐസക് പറഞ്ഞു. കോവിഡ് പ്രതിസന്ധി സമയത്ത് അംഗങ്ങളിലെ മാനസിക-ശാരീരിക ഉന്‍മേഷത്തിന് കാമ്പയിന്‍ വളരെ പ്രയോജനപ്പെട്ടതായി യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കിയ റാണി ലിജേഷ് പറഞ്ഞു. അവസാന ദിനത്തില്‍ നടന്ന സൂര്യ നമസ്‌കാര ചലഞ്ചില്‍ ഉഷാ സുനില്‍, അയിഷാ ഷിബു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും; അഭിരാമി ജയന്‍, സുമാ ദേവി എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങളും കാഷ് അവാര്‍ഡുകളും നേടി. ഇവര്‍ക്ക് മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീലാ റെജി, വനിതാ വിഭാഗം ട്രഷറര്‍ സ്മിതാ ജയന്‍, ആശാ ചാള്‍സ്, ഉഷാ സുനില്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ജൂലൈ 14ന് തുടങ്ങാനിരിക്കുന്ന സൂംബ പരിശീലന ക്‌ളാസിന്റെ രൂപരേഖ മിഡില്‍ ഈസ്റ്റ് വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍ ജോഷിലാ ഷാബു പ്രകാശനം ചെയ്തു. അഭിരാമി ജയന്‍ അവതാരകയായ ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍ ബിന്ദു ബാബു നന്ദി പ്രകാശിപ്പിച്ചു. പരിപാടി വന്‍ വിജയമായതായി മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ് ബിജുകുമാര്‍ അറിയിച്ചു.