അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് എക്‌സിബിഷന്‍ ‘റീകണക്റ്റ്’ ആരംഭിച്ചു

ദുബൈ: ലോകമെമ്പാടുമുള്ള അബ്‌സ്ട്രാക്റ്റ് കലാപ്രേമികളെ ഒരൊറ്റ വേദിയിലേക്ക് നയിക്കുകയും മറഞ്ഞിരിക്കുന്ന ഭാവനയും
സര്‍ഗാത്മകതയും തട്ടിയുണര്‍ത്തി ആഘോഷമാക്കുകയും
ചെയ്യുന്ന അബ്‌സ്ട്രാക്റ്റ് കലയുടെ അതുല്യമായ വെര്‍ച്വല്‍ 3ഡി ആര്‍ട്ട് എക്‌സിബിഷന്‍ ആരംഭിച്ചു. എക്‌സിബിഷന്‍ സംഘാടനത്തില്‍ പ്രമുഖരായ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
‘ആര്‍ട്ട് ഫോര്‍ യു’ ആര്‍ട്ട് ഗാലറിയാണ് ഈ പ്രദര്‍ശനത്തിന്റെയും
ശില്‍പികള്‍. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന 15 പ്രശസ്ത കലാകാരന്മാരുടെ 50 സൃഷ്ടികളാണ് ഈ അബ്‌സ്ട്രാക്റ്റ് സ്ട്രീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാഴ്ചക്കാരുടെ ശ്രദ്ധയെ എല്ലാ കോണിലേക്കും സന്നിവേശിപ്പിക്കുന്ന തരത്തിലാണ് എക്‌സിബിഷന്‍ ക്രമീകരിച്ചിരിക്കുന്നത്. അതിന്റെ സാരാംശം തന്നെ
വൈവിധ്യമാണ്. നിശ്ചല ജീവിത ദൃശ്യങ്ങള്‍, ഛായാ ചിത്രങ്ങള്‍ പ്രാതിനിധ്യ കലാരൂപങ്ങള്‍ ഇവിടെ കാണാം. അത്തരത്തില്‍ സംവദിക്കുമ്പോള്‍, പ്രാതിനിധ്യ കലാരൂപങ്ങള്‍ക്കപ്പുറമുള്ള ആശയങ്ങളുടെ ഒരു സങ്കലനമാണ് അബ്‌സ്ട്രാക്റ്റ് ആര്‍ട്ടെന്ന് സംഘാടകനും ‘ആര്‍ട്ട് ഫോര്‍ യു’ ഗാലറി സ്ഥാപകനുമായ രഞ്ജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞ നൂറു വര്‍ഷത്തിലേറെയായി ലോകം കണ്ടിരിക്കുന്ന പ്രശസ്തരായ അബ്‌സ്ട്രാക്റ്റ് കലാകാരന്മാര്‍ അവരുടെ
സൃഷ്ടികള്‍ കൊണ്ട് മനുഷ്യരുടെ ചിന്താ ശക്തിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഏത് തലത്തിലും വ്യാഖ്യാനിക്കാനാകുന്ന അനന്ത സാധ്യതകളാണ് ഈ കലാ ശാഖ തുറന്നിടുന്നത്. ലോകത്തിലെ ദൃശ്യ റഫറന്‍സുകളില്‍ നിന്ന് ഒരു പരിധി വരെ സ്വതന്ത്രമായി ിനില്‍ക്കുന്ന ഒരു കോംപോസിഷന്‍ സൃഷ്ടിക്കാന്‍ അബ്‌സ്ട്രാക്റ്റ് കലക്ക് സാധിക്കുന്നുണ്ട്.


ആകൃതി, നിറം, രേഖ, രൂപങ്ങള്‍ തുടങ്ങിയവയുടെ ഒരു ദൃശ്യ ഭാഷ അബ്‌സ്ട്രാക്റ്റില്‍ ഉപയോഗിക്കപ്പെടുന്നു. ഒരു ദൃശ്യ യാഥാര്‍ത്ഥ്യത്തിന്റെ കൃത്യമായ ചിത്രീകരണത്തെ പ്രതിനിധാനം ചെയ്യാന്‍ അത് ശ്രമിക്കുന്നില്ല. മറിച്ച്, അതിന്റെ പ്രഭാവം നേടാന്‍ മേല്‍പറഞ്ഞ സൂചനകള്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇത് പലപ്പോഴും അബ്‌സ്ട്രാക്റ്റ് സൃഷ്ടികളില്‍ ഒരു ധാര്‍മിക മാനം വഹിക്കുന്നതായി കാണാം. അതില്‍ ക്രമം, പരിശുദ്ധി, ലാളിത്യം, ആത്മീയത തുടങ്ങിയ സദ്ഗുണങ്ങള്‍ കൂടി നില കൊള്ളുന്നുമുണ്ട് -പ്രശസ്ത ചിത്രകാരിയും ഷോയുടെ ക്യുറേറ്ററുമായ ജസ്‌നൊ ജാക്‌സണ്‍ പറഞ്ഞു.
ഇവിടെ പങ്കെടുക്കുന്ന ‘ആര്‍ട്ട് ഫോര്‍ യു’വിന്റെ കലാകാരന്മാര്‍
സ്‌പെയര്‍ ലാന്‍ഡ് സ്‌കേപുകളുടെയും നഗര ഘടനകളുടെയും ഭൂമിശാസ്ത്രപരമായ പാറ്റേണുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്
ജൈവ കോംപോസിഷനുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ജ്യാമിതീയ രൂപങ്ങളുടെയും പാറ്റേണുകളുടെയും ഉപയോഗം അബ്‌സ്ട്രാക്റ്റ് ആര്‍ട്ടുകളില്‍ ഒരു ഏകീകൃത സ്‌ട്രോക്കായി നിലനിര്‍ത്തി കലാകാരന്‍ കാഴ്ചക്കാരന് അതുമായി ഒരു ബന്ധം സൃഷ്ടിച്ചെടുക്കുന്നു. തീവ്രമായ ചിന്തകളുടെ ഒരു കാലയളവിന് ശേഷം അവരുടെ പ്രക്രിയ വികസിക്കുന്നു. അവിടെ വികാരങ്ങള്‍ പുറത്ത് വിടുകയും പൂര്‍ത്തീകരണത്തിന് സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം നമുക്ക് സമ്മാനിക്കുന്ന അനന്തമായ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് നമുക്ക് പുതിയ വാതിലുകള്‍


തുറന്നിടുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലെ വിഖ്യാത അബ്‌സ്ട്രാക്റ്റ്
കലാകാരന്മാരുടെ ഉദാഹരണങ്ങള്‍ വച്ചു കൊണ്ട്
നാളെയുടെ കലാകാരന്മാര്‍ക്ക് നമ്മുടെ സമകാലിക ഉത്കണ്ഠകളും ഭയങ്ങളും വിവര്‍ത്തനം ചെയ്യാനും സ്വന്തം കണ്ണുകളുടെ പരിമിതികള്‍ക്കപ്പുറം കാണാന്‍ സഹായിക്കാനും ഈ എക്‌സിബിഷനുകള്‍ ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല.
50 ദിവസം നീണ്ടു നില്‍ക്കുന്ന ഈ കലാ പ്രദര്‍ശനത്തില്‍
അലക്‌സാണ്‍ഡ്ര ഓര്‍ഗോര്‍ക്കിവിച്ച്, അപര്‍ണാ ശ്രീജിത്, അബൂബക്കര്‍ മോസ്, കുമാര്‍ ചടയമംഗലം, അസവാരി ദിയോറസ്,
ബ്രൗണ്‍ ഡി ഒജോബ, പരുള്‍ സോസ, ലൂയിസ് റോക്ക ബ്രിട്ടോ,
തെരേസ ആല്‍ബര്‍ട്ട്, ഷെറി സീന്‍ അക്കോട്ട്, സൂസന്നെ ഖയാത്ത്,
താരിനി അഗര്‍വാള്‍, റബായെല്‍ അവാര്‍, രഞ്ജിത് രഘുപതി, വര്‍ഷ സെഗാള്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
സര്‍റിയലിസം, ക്യൂബിസം, ദാദായിസം, ഫാവിസം കൂടാതെ, മറ്റു അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ഫോമുകളായ സുപ്രിമാറ്റിസം, നിയോപ്‌ളാസ്റ്റിസം തുടങ്ങിയ നൂതന ശൈലികള്‍ സൃഷ്ടികളില്‍ കാണാം.
കലയും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഒരു ഡിജിറ്റല്‍
വെര്‍ച്വല്‍ 3ഡി പ്രദര്‍ശന മുറിയാണ് ഒരുക്കിയിരിക്കുന്നത്.
എക്‌സിബിഷന്‍ ജൂറിയാണെന്ന് പ്രഖ്യാപിക്കാന്‍ കാഴ്ചക്കാര്‍ക്കായി
ഈ മേഖലയെ പ്രതിനിധീകരിക്കാന്‍ സംഘാടകര്‍
ക്ഷണിക്കുന്നു. എഫ്ബി പേജില്‍ ലഭ്യമാകുന്ന റീകണക്റ്റ്
എക്‌സിബിഷനിലൂടെ ഈ ഗാലറി ടൂറില്‍ പങ്കു ചേരാം. ലിങ്ക്:

https://www.facebook.com/art4you.community/