ഉന്നത വിജയവുമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍

അജ്മാന്‍: സിബിസ്ഇ പ്‌ളസ് ടു പരീക്ഷയില്‍ വീണ്ടും ഉന്നത വിജയം കരസ്ഥമാക്കി അഭിമാനമായി ഹാബിറ്റാറ്റ് സ്ൂകളിലെ വിദ്യാര്‍ത്ഥികള്‍.
കൊമേഴ്‌സ് ഗ്രൂപ്പില്‍ റിയ സാറ ഷിബു 96.6 ശതമാനം മാര്‍ക്കോടെ ഉന്നത സ്ഥാനം കരസ്ഥമാക്കുകയും സ്‌കൂള്‍ ടോപര്‍ ആവുകയും ചെയ്തു.
സയന്‍സ് ഗ്രൂപ്പില്‍ കീര്‍ത്തന സുധീപ് 95.8% മാര്‍ക്ക് കരസ്ഥമാക്കി. 15% ശതമാനം കുട്ടികള്‍ നൂറു മേനി വിജയം നേടി. 37.6% ശതമാനം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ ഡിസ്റ്റിംഗ്ഷനും സ്വന്തമാക്കി.
ഈ സാഹചര്യത്തിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയത് കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും ഒപ്പം തന്നെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുടെയും ഫലമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാല റെഡ്ഢി അമ്പാട്ടി അഭിപ്രായപ്പെട്ടു.