അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ഉയര്‍ന്ന വിജയം

അജ്മാന്‍: സിബിസ്ഇ പ്‌ളസ് ടു പരീക്ഷയില്‍ ഒരിക്കല്‍ കൂടി ഉയര്‍ന്ന വിജയം കരസ്ഥമാക്കി അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ശ്രദ്ധേയമായി.
സയന്‍സ് ഗ്രൂപ്പില്‍ ജോഹറ അഖ്തര്‍ 98.2 ശതമാനം മാര്‍ക്കോടെ ഉന്നത സ്ഥാനം കരസ്ഥമാക്കുകയും സ്‌കൂള്‍ ടോപര്‍ ആവുകയും ചെയ്തു.
അതിനു പിന്നാലെ, ലിന്‍ഡ ബിജു 96.6% നേടി രണ്ടാമതായി. ഇഫ്തിഖര്‍ അഹ്മദും സഞ്ജിത് ഹുസൈനും 96% ഉം കരസ്ഥമാക്കി. 26% ശതമാനം കുട്ടികള്‍ 90 ശതമാനവും 51.51% ശതമാനം വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിംഗ്ഷനും നേടി.
ഈ സാഹചര്യത്തിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെയും അതിനു പിന്തുണച്ച രക്ഷിതാക്കളെയും അധ്യാപകരെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖുര്‍റത്തുല്‍ ഐന്‍ അഭിനന്ദിച്ചു.