‘ബൈത്ത് ഇസ്മായില്‍’ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് സമര്‍പ്പിച്ചു

ഇസ്മായില്‍ ആയിറ്റിയുടെ കുടുംബത്തിന് ദുബൈ-തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വടക്കുമ്പാട്ട് 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

തൃക്കരിപ്പൂര്‍: കോവിഡ്19 മഹാമാരിയില്‍ സര്‍വ മേഖലകളിലും പ്രതിസന്ധി നേരിടുമ്പോഴും തങ്ങളുടെ സഹപ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും മാറോട് ചേര്‍ത്തു പിടിക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനം അത്ഭുതാദരവോടെ കാണുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പ് മരിച്ച ദുബൈ-തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകനും സര്‍ഗധാരയുടെ സജീവ സാന്നിധ്യവും മാപ്പിളപ്പാട്ട് ഗായകനുമായ ഇസ്മായില്‍ ആയിറ്റിയുടെ കുടുംബത്തിന് ദുബൈ-തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി തൃക്കരിപ്പൂര്‍ വടക്കുമ്പാട്ട് 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ചടങ്ങില്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് എ.ജി.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി അഡ്വ. എം.ടി.പി കരീം മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സ്റ്റേറ്റ് ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, ഷാര്‍ജ-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, ജില്ലാ കെഎംസിസി നേതാക്കളായ അബ്ബാസ് കളനാട്, റഷീദ് ഹാജി, യൂസുഫ് മുക്കൂട്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ എ.ജി.സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, ഷാര്‍ജ-തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പടന്ന, മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍, ദുബൈ കെഎംസിസി നേതാവ് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, സി.ടി വാജിദ്, വടക്കുമ്പാട് മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് എം.ടി.പി ഹസൈനാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ്, കെഎംസിസി നേതാവ് എം.ബി.എ ഖാദര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി.എസ് നജീബ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് കെഎംസിസി-യൂത്ത് ലീഗ് എം.എസ്.എഫ് നേതാക്കളായ എന്‍.പി അബ്ദുല്‍ ഹമീദ്, എ.സി ശരീഫ്, ടി.മുഹമ്മദലി, എ.അഷ്‌റഫ്, ഖാദര്‍ കൈതക്കാട്, പി.പി ശരീഫ്, വി.വി അബ്ദുല്ല ഹാജി, ഫായിസ് ബീരിച്ചേരി, സിറാജ് വടക്കുമ്പാട്, എ.ജി അമീര്‍ ഹാജി, ഒ.ടി അഹ്മദ് ഹാജി, ശുഹൈബ് വി.പി.പി, അസ്ഹര്‍ മണിയനൊടി, ഷബീര്‍ പടന്ന, അബൂബക്കര്‍ കാക്കടവ്, എ.ജി.സി ഷംസാദ്, മഹ്ബൂബ് ആയിറ്റി, സുബൈര്‍ ഓട്ടപ്പട, അഷ്‌റഫ് വെസ്റ്റ് എളേരി, എ.ജി അബ്ദുല്‍ റഹീം, ജലീല്‍ കാരോളം, അബുദാബി കെഎംസിസി ഭാരവാഹികളായ സാദത്ത് ബീരിച്ചേരി, ഇസ്മായില്‍ ഉദിനൂര്‍, സദഖത്, ആബിദ് ഉദിനൂര്‍ (ഖത്തര്‍ കെഎംസിസി), റഹീം മാസ്റ്റര്‍ (മലേഷ്യന്‍ കെഎംസിസി), മസ്‌കത്ത് കെഎംസിസി മണ്ഡലം ഭാരവാഹികളായ പി.പി ശരീഫ്, കെ.സുലൈമാന്‍, കുവൈത്ത് കെഎംസിസി ഭാരവാഹികളായ ഖാദര്‍ കൈതക്കാട്, ഫാറൂഖ് തെക്കേകാട് സംബന്ധിച്ചു. മണ്ഡലം കെഎംസിസി ഓര്‍ഗ.സെക്രട്ടറി സലാം മാവിലാടം സ്വാഗതവും ട്രഷറര്‍ ശരീഫ് കാരയില്‍ നന്ദിയും പറഞ്ഞു. ദുബൈ കെഎംസിസി വെല്‍ഫര്‍ സ്‌കീം അംഗത്തിന്റെ കുടുബത്തിനുള്ള ഫണ്ടും മറ്റൊരു കുടുംബത്തിന് വീട് നിര്‍മാണ സഹായധനവും ചടങ്ങില്‍ കൈമാറി.