സിബിഎസ്ഇ ഗ്രേഡ് 12: മികച്ച വിജയവുമായി ഇന്ത്യാ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ

ഷാര്‍ജ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിബിഎസ്ഇ ഗ്രേഡ് 12 പരീക്ഷയുടെ ഫലം പുറത്തു വന്നു. ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ അഭിമാനകരമായ വിജയം കാഴ്ച വെച്ചു.
സയന്‍സ്, കൊമേഴ്‌സ് മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 96.4% ആണ്. സ്‌കൂളിന്റെ ശരാശരി സ്‌കോര്‍ 80.9% ആണ്. 29 വിദ്യാര്‍ത്ഥികള്‍ 90%ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തു. 177 വിദ്യാര്‍ത്ഥികളില്‍ 135 പേര്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. കൂടാതെ, പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഒന്നാം ക്‌ളാസ് നേടി. 96.4 വിജയ ശതമാനവുമായി സിദ്ധാര്‍ത്ഥ് സജീവ് സിന്ധു ഒന്നാം സ്ഥാനത്തെത്തി.
സയന്‍സ് സ്ട്രീമില്‍ അമല്‍ ജോസഫ് 95.8%, ആമിന നസീര്‍ സജീന, ക്രിയാല്‍ മഹേഷ് കുമാര്‍ പട്ടേല്‍, അദ്വയ് ഷെറീന രാജീവ്, പ്രണവ് രാജീവ് എന്നിവര്‍ 95.6 ശതമാനവും നേടി.


കൊമേഴ്‌സ് സ്ട്രീമില്‍ 96.4 ശതമാനവുമായി ആമിന റീം ടോപ് സ്‌കോററര്‍ ആയി. ആരോണ്‍ സേവ്യര്‍ ഡിസൂസ 95.6 ശതമാനവും സക്വിന കാത്തൂന്‍ 95.4 ശതമാനവും കരസ്ഥമാക്കി .പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം, ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ ആസിഫ് മുഹമ്മദ്, ഡയറക്ടര്‍ സല്‍മാന്‍ ഇബ്രാഹിം എന്നിവര്‍ മികച്ച ഫലങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം ലഭിച്ച അഭിമാനകരമായ ഫലപ്രഖ്യാപനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും അവര്‍ ഇഷ്ടപ്പെടുന്ന കോളജുകളില്‍ എളുപ്പത്തില്‍ പ്രവേശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മഹാമാരി മൂലം ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും, അവര്‍ തങ്ങളുടെ അക്കാദമിക് കോഴ്‌സ് വര്‍ക് കൃത്യമായ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചും, ദൃഢ നിശ്ചയത്തോടു കൂടിയും പോസിറ്റീവ് മനോഭാവത്തിലൂടെയും കൈകാര്യം ചെയ്തുവെന്നും പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി അഭിപ്രായപ്പെട്ടു.