ദുബൈ കെഎംസിസി സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

50
ദുബൈ കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ദേശീയ പതാക ഉയര്‍ത്തുന്നു

ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടി സംഘടിപ്പിച്ചു. ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ അരൂക്കുറ്റി, പി.കെ ഇസ്മായില്‍, ഒ.കെ ഇബ്രാഹിം, പി.വി റഈസ്, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം, ഹസ്സന്‍ ചാലില്‍, നിസാം കൊല്ലം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.