ദുബൈ കെഎംസിസി സേവനം അമൂല്യം: കോണ്‍സുല്‍ ഉത്തം ചന്ദ്

ദുബൈ കെഎംസിസി ഹെല്‍ത്ത് വിംഗും അബീര്‍ അല്‍നൂര്‍ പോളി ക്‌ളിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ദുബൈ ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്യുന്നു. കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി, ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസ്സന്‍ ചാലില്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: ഇന്ത്യന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ഹെല്‍ത്ത് വിംഗ് അബീര്‍ അല്‍നൂര്‍ പോളി ക്‌ളിനിക്കുമായി ചേര്‍ന്ന് നടത്തിയ സൗജന്യ സമ്പൂര്‍ണ രോഗ നിര്‍ണയ ക്യാമ്പ് കോവിഡ്19 പ്രതിരോധ ഘട്ടത്തില്‍ ഏറെ ശ്രദ്ധേയവും അതിലേറെ ജീവ കാരുണ്യ രംഗത്തെ അമൂല്യ സേവനവുമാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ഉത്തം ചന്ദ് അഭിപ്രായപ്പെട്ടു. ഹെല്‍ത്ത് സ്‌ക്രീനിംഗ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസ്സന്‍ ചാലിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹാഷിഷ് ദബാസ്, (ഇന്ത്യന്‍ കോണ്‍സുല്‍), ഹുസൈനാര്‍ ഹാജി (ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ്), കെ.ഇസ്ഹാഖ് (അബീര്‍ അല്‍നൂര്‍ ഗ്രൂപ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍), അഡ്വ. ഖലീല്‍ ഇബ്രാഹിം, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, ഷംഷീര്‍ (അബീര്‍ അല്‍നൂര്‍ ക്‌ളിനിക് മാനേജര്‍), ഉബൈദ് ചേറ്റുവ, അബ്ദുല്ല ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എച്ച് നൂറുദ്ദീന്‍ സ്വാഗതവും ഒ.മൊയ്തു നന്ദിയും പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ടീമും ക്യാമ്പിന് നേതൃത്വീ നല്‍കി.