ദുബൈ പ്രിയദര്‍ശിനി ഈദ്-ഓണാഘോഷം നടത്തി

20
ദുബൈ പ്രിയദര്‍ശിനിയുടെ ഈദ്-ഓണാഘോഷം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

ദുബൈ: യുഎഇയിലെ പ്രമുഖ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ദുബൈ പ്രിയദര്‍ശിനിയുടെ ഈ വര്‍ഷത്തെ ഈദ്-ഓണാഘോഷം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാല്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, രക്ഷാധികാരി എന്‍.പി രാമചന്ദ്രന്‍, അഡ്വ. ടി.കെ ഹാഷിഖ്, നദീര്‍ കാപ്പാട് ആശംസാ പ്രസംഗം നടത്തി. ജന.സെക്രട്ടറി മധു നായര്‍ സ്വാഗതവും ശ്രീജിത് നന്ദിയും പറഞ്ഞു. ശങ്കറിന്റെയും ഷബ്‌ന നിഷാദിന്റെയും നേതൃത്വത്തില്‍ പൂക്കള മത്സരം, ചിത്രരചന, കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ പങ്കെടുത്ത തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, ഫാഷന്‍ ഷോ പരിപാടികള്‍ അരങ്ങേറി.
ദുബൈ പ്രിയദര്‍ശിനി മുന്‍ ഭാരവാഹികളായ ബി.പവിത്രന്‍, മോഹന്‍ വെങ്കിട്ട്, ശിവകുമാര്‍, ബാബു പീതാംബരന്‍, ദവദാസ്, ഡോ. കെ.പ്രശാന്ത്, ചന്ദ്രന്‍ മുല്ലപ്പള്ളി, പ്രമോദ്, സുനില്‍ അരുവയ്, അനീസ്, നിഷാദ്, ലക്ഷ്മിദേവി രാമചന്ദ്രന്‍, ശ്രീല മോഹന്‍ദാസ് സംസാരിച്ചു.