ഭാഷാ സമര രക്ത സാക്ഷികളെ അനുസ്മരിച്ചു

ഭാഷാ സമര രക്തസാക്ഷികളെ അനുസ്മരിച്ച് ദുബൈ-കൊയിലാണ്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി വി.കെ.കെ റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: നായനാര്‍ സര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെ ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. അല്‍ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് വി.കെ.കെ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഫസല്‍.കെ ഖിറാഅത്ത് നടത്തി. വി.വി അബ്ദുല്‍ ജബ്ബാര്‍, നിസാര്‍ പി.വി കോടിക്കല്‍, സാജിദ് പുറത്തൂട്ട്, സമീര്‍ മനാസ്, ജാഫര്‍ നിലയെടുത്ത്, മുബഷിര്‍ ഇ.എം, റിഫിയത്ത് എന്‍.കെ, അസീസ് സുല്‍ത്താന്‍ മേലടി, ബഷീര്‍ വി.വി.കെ, സിറാജ്, ഗഫൂര്‍ കൊയിലാണ്ടി, സയ്യിദ് താഹ ബാ ഹസ്സന്‍, നബീല്‍ നാരങ്ങോളി, ഷഫീഖ് സംസം, റസാഖ് കൂടത്തില്‍, യൂനുസ് വാരിക്കോളി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍ സ്വാഗതവും ട്രഷറര്‍ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു.