എടരിക്കോട് ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസി പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

എടരിക്കോട് ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസി ആദരിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കൊപ്പം കെ.പി.എ മജീദ് എംഎല്‍എ

ദുബൈ: സാമൂഹിക ഉന്നമനത്തിന് വേണ്ടി നിരവധി വൈവിധ്യ പരിപാടികള്‍ നടപ്പിലാക്കിയും അവശത അനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തു പിടിച്ചും എടരിക്കോട് ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സാമൂഹിക സംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിസ്തുല സേവനങ്ങള്‍ സമര്‍പ്പിച്ച് കെഎംസിസിക്ക് അതിന്റെ മഹത്തായ പൈതൃകം ഊട്ടിയുറപ്പിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് അടുത്ത കാലത്തായി ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസി നടത്തിയത്. പടര്‍ന്നു പിടിച്ച മഹാമാരിക്കിടയില്‍ സാന്ത്വനത്തിന്റെ കൈത്താങ്ങുമായി എത്തിയ ഗ്‌ളോബല്‍ കെഎംസിസിയുടെ സഹായങ്ങള്‍ എടരിക്കോട് പഞ്ചായത്തിലെ ഒട്ടേറെ പേര്‍ക്കാണ് ആശ്വാസമേകിയത്.
നാനൂറിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കിയും പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചും കെഎംസിസി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ പ്രിവിലേജ് കാര്‍ഡ് പദ്ധതി നടപ്പാക്കിയും സമൂഹത്തിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അംഗീകാരങ്ങള്‍ നല്‍കിയും എടരിക്കോട് ഗ്‌ളോബല്‍ കെഎംസിസി പ്രവര്‍ത്തന മേഖലയില്‍ ഏറെ സജീവമായി. മാത്രവുമല്ല, സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് അത്താണിയാവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. വരുംനാളുകളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളും വൈവിധ്യമാര്‍ന്ന പദ്ധതികളുമായി കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എടരിക്കോട് ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസി കമ്മിറ്റി.
ഭാരവാഹികള്‍: സുബൈര്‍ പന്തക്കന്‍ (പ്രസി.), ഷംസീര്‍ മാനു പുഴിത്തറ (ജന.സെക്ര.), ബാപ്പു തുമ്പത്ത് (ട്രഷ.), ഇസ്മായില്‍ പുഴിക്കല്‍, അബ്ദുറഹ്മാന്‍ കളത്തിങ്ങല്‍, അബ്ദുല്‍ ഖാദര്‍ ടി. കെ, നാസര്‍ പുതുകുളങ്ങര, എം.കെ മൊയ്തീന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൗണ്‍ ഗ്‌ളോബല്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സൈതലവി മുടവങ്ങാടന്‍, കുഞ്ഞുമുഹമ്മദ് സി.കെ, കരീം കൊടശ്ശേരി, റഷീദ് മേമ്പടിക്കാട്ട് (വൈ.പ്രസി.), തുമ്പത്ത് സുബൈര്‍, ഹസനുസ്സമാന്‍ ടി.കെ, അസീസ് മണമ്മല്‍, അസ്‌കര്‍ എടരിക്കോട് (ജോ.സെക്ര.), റഹീം ചീമാടന്‍, ഹാരിസ് തുമ്പത്ത്, നാസര്‍ മണമ്മല്‍, റഹീം മുടവങ്ങാടന്‍, റഹ്മത്തുള്ള പൂക്കാടന്‍, നഈം എ.സി (വിവിധ കോഓര്‍ഡിനേറ്റര്‍മാര്‍)

സേവന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ച വെച്ച ഓട്ടോ ഡ്രൈവര്‍ റഷീദിന് ഗ്‌ളോബല്‍ കെഎംസിസിയുടെ ഉപഹാരം എസ്.ഐ വിവേക് നല്‍കുന്നു