ഫേമസ് ഡേവ്‌സ് അമേരിക്ക ബാര്‍ബിക്യൂ റെസ്റ്റോറന്റ് പാം ജുമൈറ നഖീല്‍ മാളില്‍

പാം ജുമൈറ നഖീല്‍ മാളില്‍ ഫേമസ് ഡേവ്‌സ് അമേരിക്ക ബാര്‍ബിക്യൂ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: രാജ്യാന്തര അംഗീകാരമുള്ള 20 വര്‍ഷത്തെ ആധികാരികതയുള്ള പിറ്റ് ബാര്‍ബിക്യൂ റെസ്റ്റോറന്റ് പാം ജുമൈറയിലെ നഖീല്‍ മാളില്‍ തുറന്നു. ഫേമസ് ഡേവ്‌സ് അമേരിക്ക ബാര്‍ബിക്യൂ റെസ്റ്റോറന്റിനാണ് തുടക്കമായത്. രാജ്യത്തെ ആറാമത്തെ ഔട്‌ലെറ്റാണിത്. ഉയര്‍ന്ന നിലവാരമുള്ള ബീഫ് ബ്രെസ്‌കറ്റ്, റിബ്‌സ്, സ്‌മോക്ക്ഡ് മീറ്റ്, അവാര്‍ഡ് നേടിയ ബാര്‍ബിക്യൂ സോസുകള്‍ എന്നിവക്ക് പേരു കേട്ട ടേബിള്‍സ് ഫുഡ് കമ്പനിയുടെ കീഴിലുള്ള വൈവിധ്യമാര്‍ന്ന റെസ്റ്റോറന്റ് പോര്‍ട്‌ഫോളിയോയുടെ ഭാഗമാണിത്.
വെല്ലുവിളികള്‍ക്കിടയിലും ബ്രാന്‍ഡ് അതിന്റെ പ്രയാണം തുടരുന്നുവെന്ന്ും പ്രതീക്ഷാ നിര്‍ഭരമായി മുന്നോട്ടു പോകുന്നുവെന്നും ടേബിള്‍സ് ഫുഡ് കമ്പനി വൈസ് പ്രസിഡന്റ് സാജന്‍ അലക്‌സ് പറഞ്ഞു. ഈ മേഖലയിലെ ഭക്ഷ്യ പ്രേമികള്‍ക്കിടയില്‍ ഫേമസ് ഡേവ്‌സിന്റെ കൂടുതല്‍ സാധ്യതകള്‍ വീണ്ടും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


യുഎസിലെ തനത് ശൈലിയിലുള്ള ശ്രദ്ധേയമായ പിറ്റ് ബാര്‍ബിക്യൂ റെസ്റ്റോറന്റാണ് ഫേമസ് ഡേവ്‌സ്. ആറ് സ്റ്റോറുകളിലെയും കിച്ചനുകളില്‍ പ്രത്യേകവും മികച്ചതുമായ ക്‌ളാസ് ബാര്‍ബിക്യൂ ലഭ്യമാണ്.
ഈ ഐതിഹാസിക പ്രയാണത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് സ്ഥാപകന്‍ ഡേവ് ആന്‍ഡേഴ്‌സണ്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
പാം ജുമൈറ നഖീല്‍ മാളിലെ ഒന്നാം നിലയിലാണ് ഫേമസ് ഡേവ്‌സ് സ്ഥിതി ചെയ്യുന്നത്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി ഫെസ്റ്റിവല്‍ പ്‌ളാസ മാള്‍, അബുദാബി മാള്‍, അല്‍ ഐന്‍ ജീമി മാള്‍ എന്നിവിടങ്ങളിലായി അഞ്ച് ഔട്‌ലെറ്റുകളാണ് ഇതു വരെ ഫേമസ് ഡേവ്‌സിനുള്ളത്. ഇത് ആറാമത്തേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം –
വെബ്‌സൈറ്റ്:

www.famousdaves.ae

ഇന്‍സ്റ്റഗ്രാം: https://www.instagram.com/famousdavesuae/

ഫേസ്ബുക്: https://www.facebook.com/famousdavesuae/