ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ഓണം ആഘോഷിച്ചു

204
ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് അല്‍ മുസല്ല ടവറിലെ കോര്‍പറേറ്റ് ഓഫീസില്‍ ഒരുക്കിയ ഓണാഘോഷത്തില്‍ പങ്കെടുത്ത ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈനോടൊപ്പം ജീവനക്കാര്‍

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ഈ വര്‍ഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. അല്‍ മുസല്ല ടവറിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ആഘോഷത്തില്‍ മുഴുവന്‍ ജീവനക്കാരും കേരളത്തനിമയാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചും പൂക്കളമൊരുക്കിയും ഓണസദ്യയും വിവിധ കലാപരിപാടികളുമായും ഈ വര്‍ഷത്തെ ഓണഘോഷം ഉല്‍സവമാക്കി മാറ്റി.
ജാതി-മത-വര്‍ഗ-ഭാഷാ ഭേദമില്ലാതെ ലോകത്തിലെ വിവിധ ഉല്‍സവങ്ങള്‍ ജീവനക്കാരോടൊപ്പം ആഘോഷിക്കുന്നതിലൂടെ ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുകയും അതു വഴി ഇപ്പോഴുള്ള പല സാമൂഹിക പ്രശ്‌നങ്ങളും മാറുകയും ജനങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യും. മഹാമാരിയുടെയും തൊഴില്‍ നഷ്ടത്തിന്റെയും ഈ കാലഘട്ടത്തില്‍ ആഘോഷങ്ങളെക്കാള്‍ അതിജീവനത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ ജീവനക്കാരെ ഉണര്‍ത്തി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഐക്യവും ലോകം മുഴുവന്‍ മാതൃകയാവട്ടെയെന്നും നമ്മുടെ ഒത്തൊരുമയും സഹജീവികളോടുള്ള സഹവര്‍ത്തിത്വവും എല്ലാവരെയും നന്മയിലേക്ക് നയിക്കട്ടെയെന്നും ഡോ. കെ.പി ഹുസൈന്‍ ആശംസിച്ചു.
കോവിഡ്19 മഹാമാരി ഉള്‍പ്പടെയുള്ള തിന്മകളെയെല്ലാം പുറംതള്ളി ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പൊന്നോണ നാളുകള്‍ വീണ്ടും എത്തട്ടെയെന്നും ഓണാഘോഷച്ചടങ്ങില്‍ പങ്കെടുത്ത ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബീന ഹുസൈന്‍ ആശംസിച്ചു.
ഫര്‍സാന ഹുസൈന്‍, ഫരീദ ഹുസൈന്‍, ജോ അലി, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ ഡോ. എല്‍സയ്യിദ്, ഓപറേഷന്‍സ് മാനേജര്‍ അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.