2 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഗര്‍ഗാഷ് ഹോസ്പിറ്റല്‍

56
ഗര്‍ഗാഷ് ഹോസ്പിറ്റല്‍ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന്

2022ലെ സുപ്രധാന വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു

ദുബൈ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വദേശി വനിത സ്ഥാപിച്ച യുഎഇയിലെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഗര്‍ഗാഷ് ഹോസ്പിറ്റല്‍ വിജയകരമായ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. 2019 ഓഗസ്റ്റ് 21നാണ് ഗര്‍ഗാഷ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ഒരുക്കിയ ആഘോഷ ചടങ്ങില്‍ യുഎഇയിലെ രാജകുടുംബങ്ങളും ഹോസ്പിറ്റല്‍ സ്ഥാപകയും ഓഹരിയുടമയുമായ ഡോ. ഹുസ്‌നിയ ഗര്‍ഗാഷും സിഇഒ ഗാദാ സ്വവാല്‍മയും അടക്കമുള്ള സീനിയര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മാനേജ്‌മെന്റ് ടീമും സംബന്ധിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന ഗര്‍ഗാഷ് ഹോസ്പിറ്റല്‍ 2022 വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
”കഴിഞ്ഞ രണ്ടു വര്‍ഷം യുഎഇ സമൂഹത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സേവിക്കാനായതില്‍ അഭിമാനമുണ്ട്. സമൂഹം വിശ്വാസമര്‍പ്പിച്ചതില്‍ ഡയറക്ടര്‍മാരും ഡോക്ടര്‍മാരും ഏറെ സന്തുഷ്ടരാണ് .സമൂഹത്തിന്റെ ആവശ്യമറിഞ്ഞാണ് ഞങ്ങള്‍ വളര്‍ന്നത്” -ഡോ. ഹുസ്‌നിയ ഗര്‍ഗാഷ് പറഞ്ഞു.
2019ലാണ് ഗര്‍ഗാഷ് ഹോസ്പിറ്റല്‍ ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങിയത്. അവിടം മുതല്‍ വലിയ പാഠമാണ് പഠിച്ചത്. മഹാമാരിയുടെ പൊടുന്നനെയുണ്ടായ വരവ് വിവിധ ആവശ്യങ്ങള്‍ സൃഷ്ടിക്കുകയും തങ്ങളുടെ രോഗികളുടെ പ്രവാഹം മാനേജ്‌മെന്റ് അതിനനുസൃതമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷം കുത്തനെയുള്ള വളര്‍ച്ചയാണ് പ്രകടമായത്. കൂടുതല്‍ വികസനം ഇപ്പോള്‍ കാണുകയാണ്. മേഖലയിലെ വളര്‍ച്ചക്കനുസൃതമായി അത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും ഗര്‍ഗാഷ് ഹോസ്പിറ്റല്‍ സിഇഒ ഗാദാ സ്വവാല്‍മ പറഞ്ഞു. പുതിയ സാങ്കേതിക സൗകര്യങ്ങളും ഗവേഷണവും മുഖേന രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണമാണ് നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി. പുതിയ സാങ്കേതിക സൗകര്യങ്ങളും സ്‌പെഷ്യാലിറ്റികളും ഉള്‍പ്പെടുത്തിയാണ് 2022ലെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റു ഡിപാര്‍ട്‌മെന്റുകള്‍ക്കൊപ്പം സബ് സ്‌പെഷ്യാലിറ്റികളിലേക്കും ആഴത്തില്‍ പോകാനാണ് തങ്ങള്‍ ഉദ്ദേശികകുന്നത്. പ്രത്യേകിച്ചും, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി അടക്കമുള്ള സബ് സ്‌പെഷ്യാലിറ്റികളാണ് മുഖ്യമായും ശ്രദ്ധയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രി സ്ഥാപകയുടെ ദര്‍ശനത്തിനനുസൃതമായി എല്ലാ ഗൈനകോളജികല്‍-റീപ്രൊഡക്ടീവ് പ്രശ്‌നങ്ങള്‍ക്കും ഏറ്റവും നല്ല പരിഹാരമാണ് ഇവിടെ നിന്നുള്ളതെന്ന് ഉറപ്പ് പറയാനാകും. ആശുപത്രിയുടെ 67 ശതമാനത്തോളം സ്റ്റാഫ് സ്ത്രീകളാണ്. ഉയര്‍ന്ന മാനേജ്‌മെന്റ് വിഭാഗത്തില്‍ 80 ശതമാനവും സ്ത്രീകളാണ്.
ഐവിഎഫ്, ഗൈനകോളജി, ഒബ്‌സ്‌റ്റെട്രിക്‌സ്, ജനറല്‍ ഹെല്‍ത്ത് തുടങ്ങിയ മേഖലകളില്‍ ഗര്‍ഗാഷ് ഹോസ്പിറ്റലിന് വ്യാപകമായ പരിചയ സമ്പത്തുണ്ട്. മഹാമാരിക്ക് തൊട്ടു മുന്‍പ് ബിസിനസ് സംരംഭങ്ങളെല്ലാം പൊതുവെ അടച്ചു പൂട്ടലിന്റെ ഭീതിയെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗര്‍ഗാഷ് ഹോസ്പിറ്റല്‍ ആരംഭിച്ചത്. ഐവിഎഫ്, ഗൈനകോളജി, ഒബ്‌സ്‌റ്റെട്രിക്‌സ്, പൊതു ആരോഗ്യം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഏറ്റവും ഫലപ്രദമായ ചികില്‍സകളാണ് ഗര്‍ഗാഷ് ഹോസ്പിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്. ബിസിനസിന്റെ ആദ്യ വര്‍ഷത്തില്‍ വെല്ലുവിളി തരണം ചെയ്ത് വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.
യുഎഇയുടെ ഭാവി ചികില്‍സാ രീതികളോടുള്ള ഗര്‍ഗാഷിന്റെ പ്രതിബദ്ധതയോടൊപ്പം ചോരാനാകുന്നതില്‍ ആഹ്‌ളാദമുണ്ടെന്ന് സീമെന്‍സ് ഹെല്‍തിനിയേഴ്‌സ് എംഡി ഒലേ പെര്‍ മലോയ് പറഞ്ഞു. സാങ്കേതിക പങ്കാളിയെന്ന നിലയില്‍ മികച്ച നിലവാരത്തിലുള്ള പരിചരണം നല്‍കാന്‍, പ്രത്യേകിച്ചും പ്രതിസന്ധി നിറഞ്ഞ ഈ കാലയളവില്‍ സുസ്ഥിരവും നൂതനവുമായ സൊല്യൂഷനുകളാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ദുബൈ ഉമ്മുല്‍ ശീഫില്‍ 50 കിടക്കകളുള്ള ഗര്‍ഗാഷ് ഹോസ്പിറ്റലില്‍ യുഎഇയുടെ ഇദംപ്രഥമമായ സമ്പൂര്‍ണ ഐവിഎഫ് യൂണിറ്റ്, സീമെന്‍സ് 3ടെസ്‌ല (3ടി), എംആര്‍ഐ സ്‌കാനര്‍, ജിഇ ഇന്‍വെനിയ, എബസ് 2.0 തുടങ്ങിയ അത്യന്താധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമാണുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ ഗര്‍ഗാഷ് ഹോസ്പിറ്റല്‍ സ്ഥാപക ഡോ. ഹുസ്‌നിയ ഗര്‍ഗാഷ്, സിഇഒ ഗാദാ സ്വവാല്‍മ, ചെയര്‍മാന്‍ ഫൈസല്‍ സ്വവാല്‍മ, വൈസ് ചെയര്‍മാന്‍ അലി ഗര്‍ഗാഷ്, ഓപറേഷനല്‍ ഹെഡ് ലുബ്‌ന നഈം, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മന്‍ദര്‍ കുല്‍കര്‍ണി എന്നിവര്‍ സംബന്ധിച്ചു.