മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍

36

കാമ്പയിന്‍ ജിസിസി, സിംഗപ്പൂര്‍, യുഎസ്എ ഔട്‌ലെറ്റുകളില്‍.
സ്വര്‍ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ജെം സ്റ്റോണ്‍ ജ്വല്ലറി വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍ സൗകര്യം.
ഏത് അവസരങ്ങള്‍ക്കുമിണങ്ങുന്ന അണ്‍കട്ട് ഡയമണ്ട്‌സ്, അമൂല്യ രത്‌നാഭരണങ്ങളുടെ മനോഹര ശേഖരം

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ജിസിസി, സിംഗപ്പൂര്‍, യുഎസ്എ രാജ്യങ്ങളിലെ ഔട്‌ലെറ്റുകളില്‍ ഓഗസ്റ്റ് 11 മുതല്‍ ‘ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍’ ആരംഭിക്കുന്നു. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെയും അമൂല്യ രത്‌നാഭരണങ്ങളുടെയും മനോഹരമായ ശേഖരം ഈ ഫെസ്റ്റിവല്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കും. സ്വര്‍ണത്തില്‍ കരകൗശലം ചെയ്ത ആഭരണങ്ങള്‍ ഏതവസരത്തിനും അനുയോജ്യമായതും അതിന്റെ മഹനീയത ഉയര്‍ത്തുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രഷ്യ പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ശേഖരങ്ങളാണ് ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവലില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 22 കാരറ്റ് സ്വര്‍ണത്തില്‍ അതിമനോഹരമായി രൂപകല്‍പന ചെയ്ത അണ്‍കട്ട് ഡയമണ്ട്‌സിന്റെയും അമൂല്യ രത്‌നങ്ങളുടെയും ആകര്‍ഷക ശേഖരമാണ് ഇറ. അതേസമയം, 22 കാരറ്റ് സ്വര്‍ണത്തില്‍ എമറാള്‍ഡ്‌സ്, റൂബീസ്, സഫയര്‍ എന്നിവ മനോഹരമായി കോര്‍ത്തിണക്കിയ ആഭരണ ശേഖരമാണ് പ്രഷ്യ. ഇന്നത്തെ സ്ത്രീകള്‍ക്കായി രൂപകല്‍പന ചെയ്ത അമൂല്യ രത്‌നാഭരണങ്ങളുടെ കമനീയ കലക്ഷന്‍ ഇതിലുള്‍പ്പെടുന്നു.
ഫെസ്റ്റിവലിന്റെ ഭാഗമായി ഉപയോക്താക്കളുടെ വിവിധ അഭിരുചികള്‍ക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈന്‍ ട്രെന്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. വളകള്‍, നെക്‌ലേസുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവയിലുള്ള എറ്റവും പുതിയ ആഭരണ ശ്രേണിയാണ് ഇറ, പ്രഷ്യ ശേഖരങ്ങളിലുള്ളത്. സുതാര്യവും വിശദവുമായ പ്രൈസ് ടാഗോടെയും ഗുണനിലവാര സര്‍ട്ടിഫികേഷനോടെയും ഈ ആഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. മലബാര്‍ പ്രോമിസിന്റെ ഭാഗമായി ബ്രാന്റിന്റെ 10 രാജ്യങ്ങളിലുടനീളമുള്ള 260ലധികം ഷോറൂമുകളിലൂടെ സൗജന്യ ലൈഫ് ടൈം മെയിന്റനന്‍സും സ്വര്‍ണ-വജ്രാഭരണങ്ങള്‍ക്ക് ബയ് ബാക്ക് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു.
സ്വര്‍ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ജെംസ്റ്റോണ്‍ ജ്വല്ലറി വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സീറോ ഡിഡക്ഷന്‍ സൗകര്യം ലഭിക്കുമെന്നതും ഈ ഫെസ്റ്റിവല്‍ പ്രമോഷന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് നടത്തുന്ന ഈസി പേയ്‌മെന്റ് പ്‌ളാനുകളുടെ സൗകര്യവും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. അതിലൂടെ പലിശയില്ലാതെ 12 തവണകള്‍ വരെയുള്ള ഫ്‌ളെക്‌സിബിള്‍ പേയ്‌മെന്റ് ഓപ്ഷനുകളിലൂടെ ആഭരണങ്ങള്‍ പര്‍ചേസ് ചെയ്യാനാകും.
മനോഹരമായി ഹാന്റ് ക്രാഫ്റ്റ് ചെയ്ത ആഭരണങ്ങളടങ്ങുന്ന മറ്റ് വ്യത്യസ്ത ബ്രാന്റുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്നു. ‘എത്‌നിക്‌സ്’ ഹാന്റ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി, ‘മൈന്‍’ ഡയമണ്ട്‌സ് അണ്‍ലിമിറ്റഡ്, ‘ഡിവൈന്‍’ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, ‘സോളിറ്റയര്‍ വണ്‍’ എക്‌സ്‌ക്‌ളൂസിവ് സോളിറ്റയര്‍് ബ്രന്റ്, ‘ആഗോ ബേ’ പേള്‍ ജ്വല്ലറി, ‘സ്റ്റാര്‍ലെറ്റ്’ കിഡ്‌സ് ജ്വല്ലറി എന്നിവയാണവ. ഏത് അവസരങ്ങള്‍ക്കും അനുയോജ്യമായ ഈ ശേഖരങ്ങള്‍ ഡിസൈനിന്റെയും കരകൗശലത്തിന്റെയും പ്രൗഢിയുടെയും കാര്യത്തില്‍ അതുല്യമായി നിലകൊള്ളുന്നവയാണ്.