ഗോള്‍ഡന്‍ വിസ ലഭിച്ചു

39

 

ഷൗക്കത്ത്

ദുബൈ: പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി സ്വദേശി ഒറവില്‍ ഷൗക്കത്തിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. 40 വര്‍ഷമായി ‘ഗള്‍ഫ് ന്യൂസി’ല്‍ പബ്‌ളിക് റിലേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഷൗക്കത്ത് പരേതനായ ഒറവില്‍ മുഹമ്മദിന്റെയും ഖദീജയുടെയും മൂത്ത മകനാണ്. ദീര്‍ഘ കാലമായി സകുടുംബം ദുബൈയില്‍ താമസിക്കുന്നു. സുബൈദയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഷംസീര്‍, മുഹമ്മദ് സഫീര്‍, ഷാമിര്‍ ഷൗക്കത്ത്. മരുമക്കള്‍: ഷഹ്‌സാന കരീം, ശഹല ഷഫീര്‍.