മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനാവശ്യമായ എല്ലാവിധ സഹായങ്ങളും തുടരുമെന്ന് ഇത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദേഹം നാട്ടിലേക്കയക്കാനുള്ള ചെലവ് വഹിക്കാന്‍ സ്‌പോണ്‍സര്‍ തയാറാവാതിരിക്കുകയോ ബന്ധുക്കള്‍ക്ക് പ്രസ്തുത ചെലവ് താങ്ങാനാവാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തിലും ഈ സേവനം ലഭ്യമാകും. സഹായം ലഭിക്കാന്‍ മരണ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കുമെന്നും എംബസി നോട്ടീസില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് +96565505246 എല്ലാ വാട്‌സാപ്പ് നമ്പറിലോ

cw2.kuwait@mea.gov.in

എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.