സ്വാതന്ത്ര്യ ദിനാഘോഷം: ദുബൈ കെഎംസിസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 20ന്

ദുബൈ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസിക്ക് കീഴില്‍ സൗജന്യ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് ഓഗസ്റ്റ് 20ന് നടത്തും. അബീര്‍ അല്‍ നൂര്‍ പോളി ക്‌ളിനിക്കുമായി സഹകരിച്ച് ദേരയിലും മുഹയ്‌സ്‌നയിലുമാണ് ക്യാമ്പ് നടത്തുന്നത്. ഏവരും പങ്കെടുക്കണമെന്ന് ആക്റ്റിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, ആക്റ്റിംഗ് ജന.സെക്രട്ടറി ഇസ്മാഈല്‍ അരൂക്കുറ്റി, ട്രഷറര്‍ ഇസ്മാഈല്‍ പൊട്ടന്‍കണ്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, കെഎംസിസി മൈ ഹെല്‍ത്ത് ചെയര്‍മാന്‍ ഹസ്സന്‍ ചാലില്‍, ജന.കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ദുബൈ കെഎംസിസി ഓഫീസുമായി (04 2727773) ബന്ധപ്പെടുക.