യുഎഇ ഗോള്‍ഡന്‍ വിസ നേടിയ കെ.പി മുഹമ്മദിനെ ആദരിച്ചു

33
യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ നേടിയ കെ.പി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിനെ നാദാപുരം മണ്ഡലം കെഎംസിസി ആദരിച്ചപ്പോള്‍. സൈനുദ്ദീന്‍ വി.വി ഉപഹാരം കൈമാറുന്നു
ഹംസ പയ്യോളി പൊന്നാട അണിയിക്കുന്നു

ദുബൈ: യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ നേടിയ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയും യുഎഇയിലെ യുവ സംരംഭകനും കെ.പി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ കെ.പി മുഹമ്മദിനെ നാദാപുരം മണ്ഡലം കെഎംസിസി ആദരിച്ചു.
കെ.പിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത് നാദാപുരത്തെ പ്രവാസികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി ഹസ്സന്‍ ചാലില്‍ പറഞ്ഞു. നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജന.സെക്രട്ടറി സൈനുദ്ദീന്‍ വി.വി കൈമാറി. ഹംസ പയ്യോളി പൊന്നാട അണിയിച്ചു. നജീബ് തച്ചംപൊയില്‍, മൂസ കൊയമ്പ്രം, സൈനുദ്ദീന്‍ വി.വി, അഷ്‌റഫ് എം.പി, റഹീം വി.എ, ജമാല്‍ സി.കെ, അബ്ദുല്ല വലിയാണ്ടി, മുഹമ്മദ് പി.കെ, റഫീക്ക് കുന്നത്ത്, നിസാര്‍ വാണിമേല്‍, നൗഷാദ് കെ.വി ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ആക്ടിംഗ് പ്രസിഡന്റ് നിസാര്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷരീഫ് ടി.ടി സ്വാഗതവും മഹ്മൂദ് ഹാജി നാമത്ത് നന്ദിയും പ്രകാശിപ്പിച്ചു.