കുവൈത്ത് കെഎംസിസി അംഗം കെ.പി ഷഫീഖ് നാട്ടില്‍ നിര്യാതനായി

10
കെ.പി ഷഫീഖ്

കുവൈത്ത് സിറ്റി: പയ്യോളി ഹൈസ്‌കൂളിന് സമീപം പെരുമാള്‍പുരത്തെ കളത്തില്‍ കെ.പി ഷഫീഖ് (53) നാട്ടില്‍ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ഫൗമിദ, യഹിയ, ദില്‍ഷാന, ഫിറോസ്, ഹിദ.
കെ.പി മുഹമ്മദ് പിതാവും ബീവി മാതാവുമാണ്. അസ്‌ലം സാബിത്ത്, ഹസ്‌ന എന്നിവര്‍ മരുമക്കളാണ്. സിദ്ദീഖ്, റിയാസ്, ഫൈസല്‍, സകരിയ്യ, ഇബ്രാഹിം (എല്ലാവരും കുവൈത്ത്) സഹോദരന്മാരാണ്.
മയ്യിത്ത് തിക്കോടി മീത്തലെ പള്ളിയില്‍ ഖബറടക്കി. കുവൈത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായ ഷഫീഖ് കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. ഷഫീഖിന്റെ വേര്‍പാടില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.