ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും സര്‍വീസുകളെന്നും കുവൈത്ത് മന്ത്രാലയം അറിയിച്ചു. കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിമാന സര്‍വീസ് ഉണ്ടാവുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം വന്നത്. ഓഗസ്റ്റ് 22 മുതല്‍ ഇന്ത്യയുമായി നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. ഇന്ത്യയെ കൂടാതെ, ഈജിപ്ത്, പാക്കിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിനിടെ, കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ ശേഷി പ്രതിദിനം 15,000 യാത്രക്കാര്‍ എന്ന നിലയില്‍ വര്‍ധിച്ചു.