മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ‘മെയ്ക് വേ ഫോര്‍ ദി ബ്രൈഡ്’ വീഡിയോ ഗാനം പുറത്തിറക്കി

‘ബ്രൈഡ്‌സ് ഓഫ് ഇന്ത്യ 2021’ കാംപയിന്‍ ആവേശം നിറച്ച് വധുവിന്റെ അത്യുജ്വല വീഡിയോ

‘ദി ബിഗ് ബുള്‍’ സംവിധായകന്‍ കുക്കി ഗുലാത്തി സംവിധായകന്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിവാഹാഘോഷങ്ങളെ സംഗീതവുമായി സമന്വയിപ്പിച്ചൊരുക്കിയ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിന്‍ ഒന്‍പതാം എഡിഷന് തുടക്കമായി. ആധുനിക ഇന്ത്യന്‍ വിവാഹങ്ങളില്‍ വധുവിന്റെ ആഘോഷപൂര്‍വമായ വരവിനെ ‘മെയ്ക് വേ ഫോര്‍ ദി ബ്രൈഡ്’എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഗാനത്തിലൂടെ അതിമനോഹരമായി ചിത്രീകരിക്കുന്നുവെന്നതാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഒന്‍പതാം എഡിഷന്റെ പ്രത്യേകത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യമാര്‍ന്ന വിവാഹാഘോഷങ്ങളില്‍ വധുമാര്‍ക്കൊപ്പം സെലിബ്രിറ്റികളും ബ്രാന്‍ഡ് അംബാസഡര്‍മാരുമായ അനില്‍ കപൂറും കരീന കപൂറും പങ്കെടുക്കുന്നുണ്ട്. മനോഹരമായി ചിത്രീകരിച്ച മുന്ന് മിനിറ്റ് നീളുന്ന വീഡിയോക്ക് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 48 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
പ്രശസ്ത ക്രിയേറ്റീവ് ഏജന്‍സിയായ ഡെന്‍സു ഇന്ത്യയാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ 2021 വെഡന്നുിംഗ് ഗാന ആശയം തയാറാക്കിയത്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വിവിധ വ്യക്തികളുമായി ആശയ വിനിമയം നടത്തി വികസിപ്പിച്ചെടുത്ത വിവാഹ വീഡിയോ ഗാനം അഭിഷേക് ബച്ചന്‍ നായകനായ ‘ദി ബിഗ് ബുള്‍’ എന്ന സിനിമയുടെ സംവിധായകന്‍ കുക്കി ഗുലാത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ലൗ ആജ് കല്‍’ സിനിമയുടെ ഛായാഗ്രാഹകന്‍ അമിത് റോയ്, ‘പികു’ സിനിമയിലൂടെ പ്രശസ്തനായ സംഗീത സംവിധായകന്‍ അനുപം റോയ് എന്നിവരും കുക്കി ഗുലാത്തിക്കൊപ്പം ബ്രൈഡ്‌സ് ഓഫ് ഇന്ത്യയുടെ വിവാഹ ഗാന വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് ജൂഹി ചതുര്‍വേദിയാണ് ഗാന രചയിതാവ്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ബംഗാള്‍ എീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവാഹങ്ങളിലെ വധുവിന്റെ അതിരുകളില്ലാത്ത അനുഭൂതികളെ വീഡിയോ ഗാനത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള സങ്കല്‍പങ്ങളെ മാറ്റിനിര്‍ത്തി വധുവിന്റെ യാഥാര്‍ത്ഥ വ്യക്തിത്വവും സന്തോഷവും സ്വന്തം വിവാഹത്തില്‍ പ്രകടമാക്കുന്ന പുതിയ കാലത്തിന്റെ മാറ്റങ്ങളാണ് വീഡിയോഗാനത്തിലുള്ളത്. ഇത് വിവാഹ ബന്ധങ്ങളിലേക്ക് കടക്കുന്ന എല്ലാ വധുക്കള്‍ക്കും വലിയ പ്രചോദനമുണ്ടാക്കുന്നു.
”ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിന്‍ പുതിയ കാലത്തെ ഓരോ നവ വധുമാരോടും അവരുടെ വിസ്മയകരമായ വ്യക്തിത്വത്തോടുമുള്ള ഞങ്ങളുടെ ആദരം പ്രകടിപ്പിക്കലാണ്” -മലബാര്‍ ഗ്രൂക്കു് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ഈ വര്‍ഷത്തെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിന്റെ പ്രമേയം വധുവിന് സ്വന്തം വ്യക്തിത്വത്തിലേക്കുള്ള വഴിയൊരുക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തെങ്ങുമുള്ള വധുവിന്റെ വിവാഹാഭരണ സങ്കല്‍പങ്ങള്‍ നിറവേറ്റുന്നതില്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹമെന്നാല്‍ അവളുടെ ജീവിതത്തിലെ വിശേഷാവസരമാണ്. ആ ദിനം അവിസ്മരണീയമാക്കാന്‍ തനിക്ക് കഴിയുമെന്ന് ലോകത്തെ അറിയിക്കുകയാണ് അവള്‍ -അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഓരോ വധുവിനും വിവാഹത്തിലേക്കുള്ള അവളുടെ വരവ് സന്തോഷകരമാക്കാന്‍ അവളുടേതായ സവിശേഷതകളുണ്ട്. അതുകൊണ്ട് തന്നെ, വിവിധ ദേശങ്ങളിലെ പുതുയുഗ വധുമാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വൈവിധ്യങ്ങളായ ഡിസൈനുകളുമായി തങ്ങള്‍ അവളുടെ വിവാഹ ദിനത്തെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യയിലൂടെ ആഘോഷിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13 വധുമാര്‍ രണ്ട് വ്യത്യസ്ത രൂപ ഭാവങ്ങളുമായി ബ്രൈഡ്‌സ് ഓഫ് ഇന്ത്യാ കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. പോള്‍കി ആഭരണങ്ങളുടെ ആകര്‍ഷണീയമായ ശോഭയിലെത്തുന്ന ബിജ്വല്‍ഡ് ബ്രൈഡ്, വജ്രാഭരണങ്ങളുടെ തിളക്കവുമായെത്തുന്ന സ്റ്റേറ്റ്‌മെന്റ് ബ്രൈഡ്, ഷിമ്മറിംഗ് ബ്രൈഡ്, ഹാന്റ് ക്രാഫ്റ്റഡ് ആഭരണങ്ങളുടെ പ്രൗഢിയിലെത്തുന്ന കണ്ടംപററി ബ്രൈഡ്, ക്‌ളാസിക് ഗോള്‍ഡ് ബ്രൈഡ്, കേരള ബ്രൈഡ്, കര്‍ണാടക ബ്രൈഡ്, തെലുഗു ബ്രൈഡ്, തമിള്‍ ബ്രൈഡ്, ഉത്തര്‍പ്രദേശ്-ബിഹാറി ബ്രൈഡ്, പഞ്ചാബി ബ്രൈഡ്, ബംഗാളി ബ്രൈഡ്, ഒഡിയ ബ്രൈഡ്, മറാത്തി-ഗുജറാത്തി ബ്രൈഡ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വധുമാരുടെ 26 ലുക്കുകള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അവിനാഷ് ഗൗരിഗര്‍ ബ്രൈഡല്‍ ജ്വല്ലറി ശ്രേണിക്ക് വേണ്ടി ഒപ്പിയെടുത്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സബ് ബ്രാന്‍ഡുകളായ മൈന്‍, ഇറ, പ്രഷ്യ, ഡിവൈന്‍, എത്‌നിക്‌സ്, പോള്‍കി എന്നിവയിലെ ആഭരണ ശ്രേണികളും ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കാലത്തെ വധുമാര്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ആഭരണങ്ങളും ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. പ്രാദേശികമായ അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ഇത്തരം ആഭരണങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.
2011ല്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിന്‍ ആരംഭിച്ചത് ഒരു വിവാഹ ആഭരണ ജ്വല്ലറി എന്ന നിലയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രശസ്തി വര്‍ധിക്കാനിടയാക്കി. ഓരോ വര്‍ഷവും നടക്കുന്ന കാമ്പയിനില്‍ വിവാഹ ആഭരണങ്ങളുമായി ബന്ധപ്പെട്ട ഓഫറുകള്‍ക്ക് പ്രാധാന്യം നല്‍കുകയും വിവാഹ ആഭരണ ശ്രേണിയില്‍ പെട്ട വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവാഹ ആഭരണങ്ങള്‍ മുന്‍കൂറായി ബുക് ചെയ്യാനുള്ള പ്രത്യേക പദ്ധതിക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് രൂപം നല്‍കിയിട്ടുണ്ട്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്‌റ്റോണ്‍ ചാര്‍ജ് എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം 916 ഹാള്‍ മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബയ് ബാക്ക് ഗ്യാരന്റി, അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് ന്യായമായ പണിക്കൂലി എന്നീ പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
രാജ്യത്തെ ടെലിവിഷന്‍ ചാനലുകളിലും ഒടിടി വഴിയും മറ്റ് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴിയും വിവാഹ വേളയിലെ വധുവിന്റെ സന്തോഷ നിമിഷങ്ങള്‍ വൈകാരികമായി ഒപ്പിയെടുത്തിട്ടുള്ള വീഡിയോ ഗാനം സംപ്രേഷണം ചെയ്യും. അച്ചടി മാധ്യമങ്ങള്‍ വഴിയും മറ്റു മീഡിയ മുഖേനയും ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കു വെക്കും.