മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് തെലങ്കാനയിലെ 15ാമത് ഷോറൂം തുറന്നു

24
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് തെലങ്കാനയിലെ മാഞ്ചേരിയലില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോം വഴി നിര്‍വഹിച്ച ശേഷം നഡിപ്പെല്ലി ദിവാകര്‍ റാവു എംഎല്‍എ ഉപയോക്താക്കള്‍ക്കായി തുറന്ന് കൊടുക്കുന്നു. പുരനം സതീഷ് എംഎല്‍സി, പെന്റ രാജയ്യ, പി.കെ സിറാജ്, മറ്റ് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം

തെലങ്കാന: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ തെലങ്കാനയിലെ 15ാമത് ഷോറൂം മാഞ്ചേരിയലില്‍ ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഗംഗാ റെഡന്നുി റോഡിലെ കെ.പി.ആര്‍ പ്‌ളാസയിലാണ് 3,500 ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ ഷോറൂം ആരംഭിച്ചത്. തെലങ്കാന-ആന്ധ്ര മേഖലയിലെ കമ്പനിയുടെ 28ാമത്തെ ഷോറൂമാണിത്.
മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമിലൂടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായിരുന്ന മാഞ്ചേരിയല്‍ എംഎല്‍എ നഡിപ്പെല്ലി ദിവാകര്‍ റാവു ഉപയോക്താക്കള്‍ക്കായി ഷോറൂം തുറന്ന് കൊടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പെന്റ രാജയ്യ, വൈസ് ചെയര്‍മാന്‍ ഗജുല മുകേഷ് ഗൗഡ്, പുരനം സതീഷ് എംഎല്‍സി, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് എംഡി ഒ.അഷര്‍, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സി.മായിന്‍കുട്ടി, കെ.പി വീരാന്‍കുട്ടി, എം.അബ്ദുല്‍ മജീദ്, റീടെയില്‍ ഓപറേഷന്‍സ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ സിറാജ്, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഗുണനിലവാരം ഉറപ്പ് വരുത്തിയ വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വലിയ ശേഖരമാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. മികച്ച വില്‍പനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡല്‍, പാര്‍ട്ടി വെയര്‍, നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ എന്നിവക്ക് പുറമെ, ഏത് പ്രായത്തിലുള്ളവര്‍ക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലവും ആകര്‍ഷകവുമായ ആഭരണ ശേഖരവും ലോക നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യവുമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകത.
മാഞ്ചേരിയലില്‍ ആരംഭിച്ച പുതിയ ഷോറൂം ആഭരണങ്ങളിലെ വൈവിധ്യങ്ങള്‍ കൊണ്ടും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളിലൂടെയും ഉപയോക്താക്കളെ വളരെയധികം ആകര്‍ഷിക്കുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ആഗോള വികസനത്തിന്റെ ഭാഗമായി കൂടുതല്‍ ഷോറൂമുകള്‍ ആരംഭിച്ചും വലിയ തോതില്‍ വിറ്റുവരവ് നടത്തിയും ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തിയും ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളില്‍ നിന്ന് ഇതിനകം ഞങ്ങള്‍ക്ക് ലഭിച്ച വലിയ സ്വീകാര്യതയാണ് തെലങ്കാനയിലെ 15ാമത് ഷോറൂം മാഞ്ചേരിയലില്‍ ആരംഭിക്കുന്നതിന് പ്രചോദനമായതെന്ന് ഒ.അഷര്‍ പറഞ്ഞു.