മമ്മൂട്ടിക്കും മോഹന്‍ ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച മമ്മൂട്ടിയും മോഹന്‍ ലാലും എം.എ യൂസഫലിയോടൊപ്പം

മമ്മൂട്ടിക്കും മോഹന്‍ ലാലിനും യുഎഇ വണ്‍മെന്റ് ഇഷ്യു ചെയ്ത ഗോള്‍ഡന്‍ വിസകള്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ എഡിഡിഇഡി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ശുറഫ അല്‍ഹമ്മാദി സമ്മാനിക്കുന്നു. എഡിഡിഇഡി അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി, അബുദാബി റെസിഡെന്റ്‌സ് ഓഫീസ് അഡൈ്വസര്‍ ഹാരിബ് മുബാറക് അല്‍മിഹൈറി സമീപം

 

അബുദാബി: മലയാളം സൂപര്‍ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ ലാലിനും യുഎഇ വണ്‍മെന്റ് ഇഷ്യു ചെയ്ത ഗോള്‍ഡന്‍ വിസകള്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അബുദാബി സാമ്പത്തിക വികസന വകുപ്പ് (എഡിഡിഇഡി) ആസ്ഥാനത്ത് ഒരുക്കിയ ചടങ്ങില്‍ സമ്മാനിച്ചു. എഡിഡിഇഡി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ശുറഫ അല്‍ഹമ്മാദി ആണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസകള്‍ നല്‍കി മലയാളത്തിന്റെ അഭിമാന താരങ്ങളെ ആദരിച്ചത്. മഹാ മടന്മാരുടെ മഹത്തായ സംഭാവനകളെ അഭിനന്ദിച്ച അല്‍ശുറഫ, പ്രതിഭാധനരെ അംഗീകരിക്കാനും ആദരിക്കാനുമുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. ഈ ആദരം ഏറെ വിലമതിക്കുന്നുവെന്ന് പറഞ്ഞ താരങ്ങള്‍, ഇത് ലഭിക്കാനാവശ്യമായ പ്രയത്‌നങ്ങള്‍ നടത്തിയ എം.എ യൂസഫലിയോടും യുഎഇ ഭരണകൂടത്തോടും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി.
എഡിഡിഇഡി അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി, അബുദാബി റെസിഡെന്റ്‌സ് ഓഫീസ് അഡൈ്വസര്‍ ഹാരിബ് മുബാറക് അല്‍മിഹൈറി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.