പെരിന്തല്‍മണ്ണ കെഎംസിസി എസ്എസ്എല്‍സി, പ്‌ളസ് 2 വിജയികളെ ആദരിച്ചു

പെരിന്തല്‍മണ്ണ: കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നാട്ടിലും വിദേശത്തുമുള്ള ദുബൈ കെഎംസിസി പ്രവര്‍ത്തകരുടെ മക്കളില്‍ നിന്നുള്ള ഈ വര്‍ഷത്തെ എസ്എസ്എല്‍സി/പ്‌ളസ് 2 വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. 83 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിറഞ്ഞ സദസ്സില്‍ ദുബൈ കെഎംസിസി മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറി ഹംസു കാവണ്ണയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
മുനിസിപ്പല്‍ കൗണ്‍സിലര്‍ സലീം താമരത്ത്, മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി കെ.എം ഫത്താഹ്, കെഎംസിസി നേതാക്കളായ കുഞ്ഞലവി മണ്ണാര്‍മല, സൈദ് കായങ്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം എംഎസ്എഫ് ജന.സെക്രട്ടറി നബീല്‍ പ്രഭാഷണം നടത്തി. അബുദാബി, ജിദ്ദ, ഒമാന്‍ കെഎംസിസി പ്രതിനിധികളും പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അസ്‌കര്‍ കാര്യവട്ടം സ്വാഗതവും മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹി അലി പാറത്തൊടി നന്ദിയും പറഞ്ഞു.