എസ്എസ്എല്‍സി, പ്‌ളസ് ടു: ഇന്ത്യനൂര്‍ ഗ്‌ളോബല്‍ കെഎംസിസി ഉന്നത ജേതാക്കളെ ആദരിച്ചു

106

കോട്ടക്കല്‍: കോട്ടക്കല്‍ മുനിസിപ്പാലിറ്റി 17, 18, 19, 20 വാര്‍ഡുകളില്‍ നിന്ന് എസ്എസ്എല്‍സി,പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ത്യനൂര്‍ ഗ്‌ളോബല്‍ കെഎംസിസി ആദരിച്ചു.
കോവിഡ്19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിദ്യാര്‍ത്ഥികളുടെ വസതികളിലെത്തിയാണ് ഉപഹാരങ്ങള്‍ കൈമാറിയത്. വാര്‍ഡ് 17ല്‍ കൗണ്‍സിലര്‍ സി.മൊയ്തീന്‍കുട്ടി, വാര്‍ഡ് 18ല്‍ കൗണ്‍സിലര്‍ സുഫൈറ ഷാഹുല്‍ ഹമീദ്, വാര്‍ഡ് 19ല്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ചെരട ഷംസുദ്ദീന്‍, വാര്‍ഡ് 20ല്‍ കല്ലിടുമ്പില്‍ അലവിക്കുട്ടി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.അബു മാസ്റ്റര്‍, കെ.വി ജഅ്ഫര്‍, പി.പി യൂസുഫ്, കെ.വി ശരീഫ്, കെ.വി ഷാഹുല്‍ ഹമീദ്, കെ.ആലിക്കുട്ടി, കെ.വി സലാം, എം.പി ഫിറോസ്, ഷാനവാസ്, വി.കെ ഹമീദ്, കെ.വി ഫാറൂഖ്, സി.കബീര്‍, ടി.ഫഹദ്, കെ.ഷംസുദ്ദീന്‍, പി.മുനീര്‍, കെ.നജ്മുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റ് എം.പി മുഹമ്മദ് ഷാഫി അധ്യക്ഷനായി.