‘ചികില്‍സയെക്കാള്‍ നല്ലത് പ്രതിരോധം’: കാമ്പയിന്‍ പ്രഖ്യാപിച്ച് തുംബൈ ലാബ്‌സ്

തുംബൈ ലാബ്‌സിന്റെ ഹെല്‍ത്ത് ചെക്ക് പാക്കേജുകള്‍ അവതരിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവര്‍ (ഇടത്തു നിന്നും): തുംബൈ ലാബ്‌സ് ഡയറക്ടര്‍ ഡോ. നാസിര്‍ പര്‍വായിസ്, തുംബൈ ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ ഡയറക്ടര്‍ മൊയ്തീന്‍ ഫര്‍ഹദ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ. മന്‍വീര്‍ സിംഗ് വാലിയ എന്നിവര്‍

കോവിഡ്19 പോരാട്ടത്തില്‍ പൂര്‍ണാരോഗ്യവും പ്രതിരോധവും നിര്‍ണായകം

പ്രതിരോധ പരിശോധനകള്‍ 90% നിരക്കിളവില്‍; 15 ടെസ്റ്റുകളടങ്ങുന്ന സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്കിന് 75 ദിര്‍ഹം മാത്രം

ഓണ്‍ലൈനില്‍ ബുക്കിംഗ് ചെയ്യാം, വീട്ടില്‍ സന്ദര്‍ശിച്ചും സേവനം ലഭ്യം

ദുബൈ: യുഎഇ നിവാസികള്‍ക്ക് തങ്ങളുടെ ആരോഗ്യ-പ്രതിരോധ നിലയെ കുറിച്ചുള്ള മൊത്തത്തിലുള്ള വിവരം സൂക്ഷിച്ചു വെക്കാന്‍ പ്രോല്‍സാഹനവുമായി മേഖലയിലെ ഏറ്റവും വലിയ സിഎപി അംഗീകൃത സ്വകാര്യ ഡയഗ്‌നോസ്റ്റിക് ലാബ്‌സായ തുംബൈ ഗ്രൂപ് ഉടമസ്ഥതയിലുള്ള തുംബൈ ലാബ്‌സ് ‘ചികില്‍സയെക്കാള്‍ നല്ലത് പ്രതിരോധം’ എന്ന ആശയത്തില്‍ പുതിയ കാമ്പയിന്‍ പ്രഖ്യാപിച്ചു.
സജീവമായ രീതിയാസൂത്രണത്തിലൂടെ സമൂഹത്തെ തങ്ങളുടെ ആരോഗ്യത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.
”നേരത്തെയുള്ള പരിശോധനകളും സ്ഥിരമായ ആരോഗ്യ പരിശോധനകളും സമൂഹത്തിന്റെ സൗഖ്യം വര്‍ധിപ്പിക്കുന്നതിലും ആരോഗ്യ പരിചരണ സംവിധാനത്തില്‍ ഭാരം സൃഷ്ടിക്കുന്നത് കുറക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്. ആരോഗ്യമുള്ളവര്‍ക്ക് രോഗബാധക്കും ജീവിത ശൈലീ രോഗങ്ങള്‍ക്കും സാധ്യത വളരെ കുറവാണ്. ഇത്തരം ഗുണകരമായ നടപടികളിലൂടെ ലക്ഷ്യം നേടാന്‍ തുംബൈ ഗ്രൂപ് ലക്ഷ്യമിടുന്നു” -തുംബൈ ലാബ്‌സ് ഡയറക്ടര്‍ ഡോ. നാസിര്‍ പര്‍വായിസ് പറഞ്ഞു.
വളരെ തുഛമായ നിരക്കിന് സവിശേഷ ആരോഗ്യ പാക്കേജുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഹെല്‍ത്ത് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവര്‍ക്കുമടക്കം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുംബൈ ഹെല്‍ത്ത് കെയര്‍ ഓണ്‍ലൈന്‍ സമ്മര്‍ ഹെല്‍ത്ത് ഫെസ്റ്റിവല്‍ ഭാഗമായി പരിശോധനകളില്‍ 90 ശതമാനം ഡിസ്‌കൗണ്ടുകളുള്ള എക്‌സ്‌ക്‌ളൂസിവ് ഹെല്‍ത്ത് പാക്കേജുകള്‍ സംബന്ധിച്ച വിവരം അധികൃതര്‍ പുറത്തു വിട്ടു. വേേു:െ//ളലേെശ്മഹ.വtuായമ്യ.രീാ/ലെൃ്ശരല/െവtuായമ്യഹമയ/െ
എന്ന ലിങ്കില്‍ നിന്നും ഈ പാക്കേജുകള്‍ വാങ്ങാവുന്നതാണ്.
ഉദാഹരണത്തിന്, 1500 ദിര്‍ഹം വരുന്ന സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് പാക്കേജുകള്‍ 75 ദിര്‍ഹമിന് ലഭിക്കുന്നതാണ്. സിബിസി, ലിപിഡ് പ്രൊഫൈല്‍, യൂറിയ, ബിലിറൂബിന്‍ ടോട്ടല്‍, ടിഎസ്എച്ച്, വൈറ്റമിന്‍ ഡി, എച്ച്ബിഎ1സി തുടങ്ങിയ ടെസ്റ്റുകള്‍ ഇതിലടങ്ങുന്നു.
അതിനു പുറമെ, വിവാഹ പൂര്‍വ പരിശോധന, ശാരീരിക ക്ഷമതാ നിരീക്ഷണം, മുതിര്‍ന്ന പൗരന്മാരുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സൗഖ്യം തുടങ്ങി 60നും 70നുമിടക്കുള്ള വ്യത്യസ്ത ആരോഗ്യ ടെസ്റ്റുകള്‍ നടത്താന്‍ 199 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി. കോവിഡ്19 കാലയളവിലേക്ക് പ്രത്യേകമായുള്ള ഇമ്യൂണിറ്റി ചെക്ക് പാക്കേജും ലഭിക്കുന്നതാണ്.
മഹാമാരി കാലയളവില്‍ രോഗ പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്. ടെസ്റ്റുകള്‍ നടത്തുന്നത് വളരെ നിര്‍ണായകമായ ഗുണഫലമാണ് സമ്മാനിക്കുക. ”റിപ്പോര്‍ട്ടുകളുടെ വേഗവും കൃത്യതയും സംബന്ധിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാവുന്നതിനാല്‍, തുംബൈ ലാബുകളില്‍ ഞങ്ങള്‍ ഈ യുദ്ധം മുന്നില്‍ നിന്നാണ് നയിക്കുന്നത്. യുഎഇയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിശോധനക്കായി ഞങ്ങള്‍ അക്ഷീണം പ്രയത്‌നിക്കും” -ഡോ. പര്‍വായിസ് കൂട്ടിച്ചേര്‍ത്തു.
2013ല്‍ സ്ഥാപിതമായതു മുതല്‍ തുംബൈ ലാബ്‌സ് രോഗികളെ പരിശോധിച്ചു കൊണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗ നിര്‍ണയത്തില്‍ പിന്തുണ നല്‍കി കൃത്യ തീരുമാനങ്ങളിലെത്തിച്ച് നിരവധി ജീവനുകള്‍ സംരക്ഷിക്കാനും ഗുരുതര രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനും സഹായിക്കുന്നു. ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ, അല്ലെങ്കില്‍ തുംബൈ ലാബ്‌സ് കസ്റ്റമര്‍ കെയറില്‍ (ഫോണ്‍: 04 6030555, വാട്‌സാപ്പ്: 05 66806455) ബന്ധപ്പെട്ടോ അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാവുന്നതാണ്.
വീടുകളില്‍ എത്തി സേവനങ്ങള്‍ നല്‍കുന്ന പ്രത്യേക വകുപ്പും ഗ്രൂപ്പിനുണ്ട്. ബുക്ക് ചെയ്താല്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുന്നതാണ്.
തുംബൈ ലാബ്‌സിന് കോളജ് ഓഫ് അമേരിക്കന്‍ പാതോളജിസ്റ്റ്‌സ് (സിഎപി) അംഗീകാരമുണ്ട്. പൂര്‍ണമായും യന്ത്രവത്കരിച്ച മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യ ഡയഗ്‌നോസ്റ്റിക് ലാബുകളുടെ ശൃംഖലയുമാണിത്. അത്യന്താധുനിക ഉപകരണങ്ങളും ഉന്നത യോഗ്യതയുള്ള പ്രൊഫഷനലുകളും മുഖേന 2,500ലധികം സാധാരണ-സ്‌പെഷ്യല്‍ ടെസ്റ്റുകള്‍ താങ്ങാനാകുന്ന നിരക്കില്‍ ഇവിടെ നിനന് ലഭ്യമാക്കുന്നു. ഏറ്റവും വേഗത്തിലുള്ള ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
വെബ്‌സൈറ്റ്:  https://thumbaylabs.com/
ഫോണ്‍ -04 6030555. വാട്‌സാപ്പ് -05 66806455.