ടൈം എക്‌സ്പ്രസ് കാര്‍ഗോ പുതിയ ശാഖ അജ്മാനില്‍ ആരംഭിച്ചു

അജ്മാന്‍ റാഷിദിയ-1ലെ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റില്‍ ടൈം എക്‌സ്പ്രസ് കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. സിംസാറുല്‍ ഹഖ് ഹുദവി, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, യഹ്‌യ തളങ്കര, പുന്നക്കന്‍ മുഹമ്മദലി, സിദ്ദിഖ്, ഇ.പി ജോണ്‍സണ്‍, മുഹമ്മദ് കുട്ടി കെ.പി, മുനീര്‍ കെ.പി, സമീര്‍ കെ.പി സമീപം

അജ്മാന്‍: അജ്മാന്‍ റാഷിദിയ-1ലെ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റില്‍ ടൈം എക്‌സ്പ്രസ് കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ പ്രത്യേക അതിഥികളായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, വെല്‍ഫിറ്റ് ഗ്രൂപ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, നെസ്‌റ്റോ ഗ്രൂപ് എംഡി സിദ്ദിഖ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, മുഹമ്മദ് കുട്ടി കെ.പി, എം ഗ്രൂപ ചെയര്‍മാന്‍ മുനീര്‍ കെ.പി, മാനേജര്‍ സമീര്‍ കെ.പി ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് കാര്‍ഗോ അയക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടൈം എക്‌സ്പ്രസ് കാര്‍ഗോ അധികൃതര്‍ അറിയിച്ചു. എല്‍ഇഡി ടിവി ഉള്‍പ്പെടെ നിരവധി സമ്മാന പദ്ധതികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി യുഎഇയിലെ കാര്‍ഗോ രംഗത്തെ പ്രമുഖ ഗ്രൂപ്പായ എം ഗ്രൂപ് ഉപയോക്താക്കളുടെ സംതൃപ്തിക്കും വിശ്വാസത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് എം ഗ്രൂപ് ചെയര്‍മാന്‍ മുനീര്‍ കെ.പി പറഞ്ഞു. സുരക്ഷിതമായി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ എം ഗ്രൂപ്പിന് നേരിട്ട് തന്നെ സംവിധാനങ്ങളുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.
കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്ന കാര്‍ഗോ ബാഗേജുകള്‍ മഴയെ പ്രതിരോധിക്കുന്ന പ്രത്യേക അധിക സുരക്ഷാ കവറിംഗോടെയാണ് തയാറാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.