അഷ്‌റഫ് ഗനിക്ക് യുഎഇ അഭയം നല്‍കി

ജലീല്‍ പട്ടാമ്പി
ദുബൈ: അഫ്ഗാനിസ്താനില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയും കുടുംബവും യുഎഇയിലെത്തിയതായി അധികൃതര്‍. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് അഷ്‌റഫ് ഗനിയെയും കുടുംബത്തേയും സ്വാഗതം ചെയ്തതെന്ന് യുഎഇ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അഷ്‌റഫ് ഗനി അഫ്ഗാന്‍ വിട്ടത്. കാര്യക്ഷമമായ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ താലിബാനുമായി നടത്തി വരുന്നതിനിടെയായിരുന്നു ഇത്.
ജലാലാബിലെ കിഴക്കന്‍ പട്ടണവും മസാര്‍ ഇ ശരീഫിലെ നിര്‍ണായക വടക്കന്‍ വ്യാപാര കേന്ദ്രവും അടക്കമുള്ള നഗരങ്ങള്‍ ഓഗസ്റ്റ് 15ന് പിടിച്ചടക്കുകയായിരുന്നു താലിബാന്‍.