യൂണിയന്‍ കോപ് 78% വില്‍പനയും ‘തമയ്യസ്’ കാര്‍ഡുടമകളിലേക്ക്

9

തമയ്യസ് ലോയല്‍റ്റി പ്രോഗ്രാമില്‍ ഇതു വരെ 6,72,000 ലധികം ഉപയോക്താക്കള്‍ അംഗങ്ങള്‍

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ‘തമയ്യസി’ല്‍ ഇതു വരെ അംഗങ്ങളായത് 6,72,759 ഉപയോക്താക്കള്‍. ഓഹരി ഉടമകള്‍ക്കുള്ള ഗോള്‍ഡ, മറ്റ് ഉപയോക്താക്കള്‍ക്കുള്ള സില്‍വര്‍ വിഭാഗങ്ങളിലായാണ് ഇത്രയും ഉപയോക്താക്കള്‍ അംഗങ്ങളായത്. ആകെ വ്യാപരത്തിന്റെ 78 ശതമാനവും ഈ ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ ഉപയോക്താക്കളിലേക്കാണെന്നും യൂണിയന്‍ കോപ് വെളിപ്പെടുത്തി.
ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ രംഗത്തെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് യൂണിയന്‍ കോപ് സീനിയര്‍ കമ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദാ സലീം സൈഫ് പറഞ്ഞു. രാജ്യത്തെ ചില്ലറ വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് തരം ലോയല്‍റ്റി കാര്‍ഡുകളാണ് യൂണിയന്‍ കോപ് നല്‍കുന്നത്. രണ്ട് വിഭാഗത്തിലുള്ള ഉപയോക്താക്കള്‍ക്കായി (ഓഹരി ഉടമകളും സാധാരണ ഉപയോക്താക്കളും) ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകളാണ് നിലവിലുള്ളത്. ഇവ രണ്ടിലുമായി ഇപ്പോള്‍ 6,72,759 അംഗങ്ങളാണുള്ളത്. യൂണിയന്‍ കോപ് നല്‍കുന്ന മികച്ച വിലയിലും വിപണിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യത്യസ്തതയിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഹുദ സലീം സൈഫ് പറഞ്ഞു.
തമയ്യസ് ഗോള്‍ഡ് വിഭാഗത്തില്‍ ഓഹരി ഉടമകളായ 33,173 ഉപയോക്താക്കളാണുള്ളത്. അതേസമയം, സില്‍വല്‍ വിഭാഗത്തില്‍ ഓഹരി ഉടമകളല്ലാത്ത 6,39,586 അംഗങ്ങളുണ്ട്. രണ്ട് വിഭാഗങ്ങളിലായി യൂണിയന്‍ കോപ്പിന്റെ ആകെ വ്യാപാരത്തിന്റെ 78 ശതമാനവും ലോയല്‍റ്റി കാര്‍ഡ് ഉടമകളിലേക്കാണ്.

ഹുദ സലീം സൈഫ്

യൂണിയന്‍ കോപ്പിന്റെ എല്ലാ ശാഖകളിലും ഉപയോക്താക്കള്‍ക്ക് സൗജന്യമായി തമയ്യസ് കാര്‍ഡുകള്‍ ലഭ്യമാണ്. പിന്നീട് ഇവ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ലോയല്‍റ്റി പ്രോഗ്രാമിന്റെ മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകും. യൂണിയന്‍കോപ്പിന്റെ എല്ലാ ശാഖകളിലുമുള്ള കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ വഴിയും തമയ്യസ് കാര്‍ഡുകള്‍ സ്വന്തമാക്കാം.
യൂണിയന്‍ കോപ്പില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ തമയ്യസ് കാര്‍ഡില്‍ ലോയല്‍റ്റി പോയിന്റുകള്‍ വന്നു കൊണ്ടിരിക്കും. ഒപ്പം, യൂണിയന്‍ കോപ്പില്‍ ഓരോ സമയവും പ്രഖ്യാപിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകള്‍ക്കും മറ്റ് ഓഫറുകള്‍ക്കും കാര്‍ഡ് ഉടമകള്‍ അര്‍ഹരാകും. ഓരോ കാറ്റഗറിയിലും ലോയല്‍റ്റി പോയിന്റുകള്‍ നിശ്ചിത സംഖ്യയിലെത്തുമ്പോള്‍ അവ ഉപയോഗിച്ച് കാഷ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതിന് പുറമെ, യൂണിയന്‍ കോപ് വെബ്‌സൈറ്റില്‍ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനും വെബ്‌സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. പല സമയങ്ങളിലും 90 ശതമാനം വരെ ലഭിക്കുന്ന ഡിസ്‌കൗണ്ടുകളിലൂടെ വലിയൊരു വിഭാഗം ജനങ്ങളുടെ ഷോപ്പിംഗ് ആഗ്രഹങ്ങളും സഫലമാക്കാന്‍ യൂണിയന്‍ കോപ്പിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
തമയ്യസ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റായ വേേു:െ//മോമ്യമ്വ.ൗിശീിരീീു.മല/ഋി/ഉലളമൗഹ.േമുെഃ വഴി ലളിതമായ നടപടികളിലൂടെയോ, അല്ലെങ്കില്‍ യൂണിയന്‍ കോപ് ശാഖകളിലെ കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ വഴിയോ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും ഹുദാ സലീം സൈഫ് വ്യക്തമാക്കി.