മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

613
തയ്യുള്ളയില്‍ ഹസന്‍

എടപ്പാള്‍/ദുബൈ: മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ഹൃദയാഘാതം മൂലം നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായിരുന്ന ഹസന്‍ കുറച്ചു വര്‍ഷമായി നാട്ടില്‍ ബിസിനസ് നടത്തി വരികയായിരുന്നു. വട്ടംകുളം പരേതനായ തയ്യുള്ളയില്‍ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മൂത്ത മകനാണ്. കൈരളി ടി.വി മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ടി.ജമാലുദ്ദീന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: ഷമീര്‍, ശിഹാബ് (ഇരുവരും യുഎഇ), അഫ്‌സല്‍, ഹൈറുന്നിസ. മരുമക്കള്‍: മൊയ്തീന്‍, സലീന, റംസിയ. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ സിദ്ദീഖ്, അലി, യൂനുസ്, നഫീസ, ജമീല, സുബൈദ, നസീമ. മൃതദേഹം വട്ടംകുളം ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ ഖബറടക്കി.