അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസിക്ക് വിപിഎസ് ആദരം

11
വിപിഎസ് ഗ്രൂപ് സിഇഒ സഫീര്‍ അഹ്മദ് അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി എന്നിവര്‍ക്ക് വിപിഎസ് ഗ്രൂപ്പിന്റെ ഉപഹാരം സമര്‍പ്പിച്ചപ്പോള്‍ñ

അബുദാബി: കോവിഡ്19 വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഭയമില്ലാതെ അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസിക്ക് ആരോഗ്യ മേഖലയിലെ പ്രശസ്തരായ വിപിഎസ് ഗ്രൂപ്പിന്റെ ആദരം.
വിപിഎസ് ഗ്രൂപ് സിഇഒ സഫീര്‍ അഹ്മദ് അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി എന്നിവര്‍ക്ക് വിപിഎസ് ഗ്രൂപ്പിന്റെ ഉപഹാരം സമര്‍പ്പിച്ചു.
കോവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കാതെ അബുദാബിയിലെ ദേശ-ഭാഷാ വ്യത്യാസമില്ലാതെ ആളുകള്‍ക്കിടയിലേക്ക് സധൈര്യം ഇറങ്ങിച്ചെന്ന കെഎംസിസിക്ക് ആത്മധൈര്യവും എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ വിപിഎസ് ഗ്രൂപ് മേധാവി ഡോ. ഷംസീര്‍ വയലിലും വിപിഎസ് ഗ്രൂപ്പും ചെയ്ത സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഉപഹാരം ഏറ്റുവാങ്ങിയ ജില്ലാ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
കോവിഡ് കാല സേവനത്തിന് അബുദാബി ആരോഗ്യ വകുപ്പിന്റെയും അബുദാബി പൊലീസിന്റെയും ആദരവും അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസിക്ക്‌നേരത്തെ ലഭിച്ചിരുന്നു.