ജിസിസിയില്‍ 10 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതികളുമായി അബ്‌കോണ്‍ ഗ്രൂപ്

398
അബ്‌കോണ്‍ ഗ്രൂപ്പിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വടക്കയില്‍ മുഹമ്മദ്, എംഡി അബ്ദുല്‍ ജലീല്‍ എം.എ, മുഹമ്മദ് ഷഫാദ് എന്നിവര്‍

ഗ്രൂപ് ചെയര്‍മാന്‍ വടക്കയില്‍ മുഹമ്മദിനും എംഡി അബ്ദുല്‍ ജലീല്‍ എം.എക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു

അജ്മാന്‍ മലബാര്‍ തട്ടുകട റെസ്‌റ്റോറന്റില്‍ ടാഗോള്‍ ഹാള്‍ നാമകരണം ചെയ്തു

അജ്മാന്‍: അഡ്വര്‍ടൈസിംഗ്, പ്രിന്റിംഗ്, പാക്കേജിംഗ്, ഐടി രംഗങ്ങളിലെ പ്രമുഖ ഗ്രൂപ്പായ അബ്‌കോണ്‍ ഗ്രൂപ് ജിസിസി രാജ്യങ്ങളില്‍ 10 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ 2 മില്യനിലധികം വീതമുള്ള നിക്ഷേപമാണ് നടത്തുകയെന്നും 2023ല്‍ പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആകെ 10 ദശലക്ഷം ദിര്‍ഹമിന്റെ സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അബ്‌കോണ്‍ ഗ്രൂപ് ചെയര്‍മാന്‍ വടക്കയില്‍ മുഹമ്മദും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ എം.എയും അജ്മാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വര്‍ടൈസിംഗ്, പ്രിന്റിംഗ്, പാക്കേജിംഗ് മേഖലകളിലാണ് വികസന പദ്ധതികള്‍ മുഖ്യമായുമുള്ളത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും ഇരുവരും വ്യക്തമാക്കി.
അബ്ജാര്‍ അഡ്വര്‍ടൈസിംഗ്, കണ്‍സെപ്റ്റ് അഡ്വര്‍ടൈസിംഗ്, ജര്‍മന്‍ പ്രിന്റിംഗ് പ്രസ്, അബ്ജാര്‍ സൈന്‍ ബോര്‍ഡ് കമ്പനി, അല്‍ഫാ പാക്ക്, ജര്‍മന്‍ പേപ്പര്‍ ട്രേഡിംഗ്, ലുപ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, ജര്‍മന്‍ പേപ്പര്‍ ബാഗ്, അബ്ജാര്‍ ഇന്റീരിയര്‍, മലബാര്‍ തട്ടുകട റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളാണ് അബ്‌കോണ്‍ ഗ്രൂപ്പിന് കീഴിലുള്ളത്. നിലവില്‍ യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ അബ്‌കോണ്‍ ഗ്രൂപ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസൈന്‍ രംഗത്തെ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സദാ സമയം പ്രവര്‍ത്തിക്കുന്ന നിരവധി പ്രഗല്‍ഭരായ ഡിസൈനര്‍മാരും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന കൃത്യതയും വേഗവുമുള്ള പ്രിന്റിംഗ് ടെക്‌നോളജിയും അബ്‌കോണിന്റെ വിജയത്തിന് തിളക്കം പകരുന്നു. മിഡില്‍ ഈസ്റ്റിലെ കഫ്റ്റീരിയ, റെസ്റ്റോറന്റ് പരസ്യ രംഗത്ത് സംരംഭകരുടെ വിജയത്തിന് അവര്‍ക്ക് ഏറ്റവും വലിയ അത്താണിയായി കഴിഞ്ഞ 25 വര്‍ഷമായി അബ്‌കോണ്‍ ഗ്രൂപ് പ്രവര്‍ത്തിക്കുന്നു. യുഎഇയിലെ മിക്ക കഫ്റ്റീരിയകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മെനു അച്ചടിച്ച് കൊടുക്കുന്നത് അബ്‌കോണ്‍ ആണ്. ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് അബ്‌കോണ്‍.

അജ്മാന്‍ മലബാര്‍ തട്ടുകടയിലെ ‘ടാഗോള്‍ ഹാള്‍’ നാമകരണം വടക്കയില്‍ മുഹമ്മദിനും അബ്ദുല്‍ ജലീല്‍ എം.എക്കും ലോഗോ കെമാറി മാധ്യമപ്രവര്‍ത്തകന്‍ കെ.എം അബ്ബാസ് നിര്‍വഹിക്കുന്നു

കഫ്റ്റീരിയ, റെസ്റ്റോറന്റ് സംരംഭകരെ പുതിയ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഏറ്റവും നൂതനവും ലളിതവുമായ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ വ്യത്യസ്തതകള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ ധരിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അബ്‌കോണ്‍ ഗ്രൂപ്പിനെ ജനകീയമാക്കിയതെന്നും സാരഥികള്‍ അവകാശപ്പെട്ടു.
അതിനിടെ, കഴിഞ്ഞ ദിവസം യുഎഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ തങ്ങള്‍ക്ക് ലഭിച്ചതില്‍ ഈ നാടിന്റെ ഭരണാധികാരികളോട് അങ്ങേയറ്റം കൃതജ്ഞതയുണ്ടെന്നും തങ്ങളുടെ സ്റ്റാഫിനോടും അഭ്യുദയ കാംക്ഷികള്‍ക്കും കടപ്പാടും സ്‌നേഹവും അറിയിക്കുന്നുവെന്നും മുഹമ്മദും അബ്ദുല്‍ ജലീലും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഷഫാദും പങ്കെടുത്തു.
ഗ്രൂപ്പിന് കീഴിലുള്ള അജ്മാന്‍ മലബാര്‍ തട്ടുകടയിലെ 100 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഹാള്‍ വാര്‍ത്താസമ്മേളനത്തില്‍ ‘ടാഗോള്‍ ഹാള്‍’ എന്ന പേരില്‍ മുഹമ്മദ് വടക്കയിലിനും അബ്ദുല്‍ ജലീല്‍ എം.എക്കും േേലാഗോ കെമാറി മാധ്യമപ്രവര്‍ത്തകന്‍ കെ.എം അബ്ബാസ് നാമകരണം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ എം.സി.എ നാസര്‍, ഭാസ്‌കര്‍ രാജ്, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.

വടക്കയില്‍ മുഹമ്മദ്
അബ്ദുല്‍ ജലീല്‍ എം.എ