അല്‍ ഐന്‍ ലുലു-ഡിസി പുസ്തക മേളയില്‍ സാഹിത്യ സംവാദം വെള്ളിയാഴ്ച

17

അല്‍ ഐന്‍: കുവൈത്താത്ത് ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡിസി ബുക്‌സ് പുസ്തക മേളയോടനുബന്ധിച്ച് സാഹിത്യ സംവാദം വെള്ളിയാഴ്ച(സെപ്തംബര്‍ 10) രാത്രി 7ന്. കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ എന്നിവര്‍ ‘കോവിഡ് കാലത്തെ വായനയും എഴുത്തും’ എന്ന വിഷയത്തില്‍ വായനക്കാരുമായി സംവദിക്കും.
ഒക്‌ടോബര്‍ ഒന്നു വരെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന പുസ്തക മേളയില്‍ മലയാളം, ഇംഗ്‌ളീഷ് ഭാഷകളിലെ നോവല്‍, കഥ, കവിത, ലേഖനം, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍, അനുഭവം തുടങ്ങിയ ഏറ്റവും പുതിയവ അടക്കമുള്ള പുസ്തകങ്ങള്‍ മിതമായ വിലക്ക് ലഭ്യമാണ്.