അല്‍ മുഖല്ലത് പെര്‍ഫ്യൂം ഇനി ‘ഒഡോറ’ എന്ന പുതിയ ബ്രാന്‍ഡില്‍; ആദ്യ ഷോറൂം ദുബായ് മിര്‍ദിഫ് സിറ്റി സെന്ററില്‍ തുറന്നു

209
'ഒഡോറ'യുടെ ആദ്യ ഷോറൂം മിര്‍ദിഫ് സിറ്റി സെന്ററില്‍ യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ ജമാല്‍ അഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു. അല്‍മുഖല്ലത് പെര്‍ഫ്യൂം എല്‍എല്‍സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.എം അന്‍വര്‍, ജനറല്‍ മാനേജര്‍ ഷംസുദ്ദീന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നിഷാം, ഓപറേഷന്‍സ് മാനേജര്‍ ഷാക്കിര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സകരിയ, അസീല്‍ പീടികപ്പറമ്പില്‍, സ്പീഡ്‌പോയിന്റ് ടൈപ്പിംഗ് സെന്റര്‍ എംഡി അലിയാര്‍ ചോലക്കുണ്ടില്‍ തുടങ്ങിയവര്‍ സമീപം

ദുബായ്: യുഎഇ കേന്ദ്രമായി 17 വര്‍ഷത്തിലധികമായി നിരവധി ഷോറൂമുകളോടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡായ അല്‍ മുഖല്ലത് ഇനി ‘ഒഡോറ’ എന്ന പുതിയ പേരില്‍ അറിയപ്പെടും. പുതിയ ബ്രാന്‍ഡിലുള്ള ആദ്യ ഒഡോറ ഷോറൂം ദുബായ് മിര്‍ദിഫ് സിറ്റി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ ജമാല്‍ അഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ മുഖല്ലത് പെര്‍ഫ്യൂം എല്‍എല്‍സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.എം അന്‍വര്‍, ജനറല്‍ മാനേജര്‍ ഷംസുദ്ദീന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നിഷാം, ഓപറേഷന്‍സ് മാനേജര്‍ ഷാക്കിര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സകരിയ, അസീല്‍ പീടികപ്പറമ്പില്‍, സ്പീഡ്‌പോയിന്റ് ടൈപ്പിംഗ് സെന്റര്‍ എംഡി അലിയാര്‍ ചോലക്കുണ്ടില്‍, അല്‍ ഹാജിസ് പെര്‍ഫ്യൂംസ് എംഡി മൊഹിദീന്‍, ഏറിസ് പെര്‍ഫ്യൂം എംഡി നിഷാദ് ബാബു, മലബാര്‍ മഖാന്‍ എംഡി റുഷ്ദി, ഐപിഎ പ്രതിനിധി ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പെര്‍ഫ്യൂമുകള്‍ക്ക് പുറമെ, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉന്നത നിലവാരമുള്ള വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങളും ‘ഒഡോറ’ എന്ന പേരില്‍ വിപണിയില്‍ ഇറക്കുമെന്ന് സി.എം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുബായ് മിര്‍ദിഫ് സിറ്റി സെന്ററര്‍ ഷോപ്പിംഗ് മാളിന്റെ താഴത്തെ നിലയില്‍, ‘ഫോര്‍എവര്‍ 21’ എന്ന വസ്ത്ര ബ്രാന്‍ഡിന് സമീപത്താണ് ഗ്രൂപ്പിന്റെ പതിനാലാമത് ഷോറൂം തുറന്നത്. പതിനഞ്ചാമത് ഷോറൂം ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഒഡോറ എന്ന പുതിയ ബ്രാന്‍ഡിന് കീഴില്‍ യുഎഇയിലെങ്ങും നിരവധി ഷോറൂമുകളും കമ്പനി ലക്ഷ്യമിടുന്നു.
25 വര്‍ഷത്തിലധികമായി സുഗന്ധദ്രവ്യ ഉല്‍പന്ന വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം തിരൂര്‍ സ്വദേശിയാണ് സി.എം അന്‍വര്‍. 1996ലാണ് യുഎഇയിലെത്തിയത്. വിവിധ രാജ്യാന്തര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് പുറമെ, സ്വന്തം ബ്രാന്‍ഡ് പെര്‍മ്യൂമുകളും വാച്ചുകളും വിപണിയില്‍ ലഭ്യമാണെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സുഗന്ധദ്രവ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇല ച്ചെടിയുടെ പേരിലാണ് ‘ഒഡോറ’ എന്ന ഈ ലോകോത്തര ബ്രാന്‍ഡിന് ദുബായില്‍ തുടക്കം കുറിച്ചത്. കൃത്യമായ ഡെലിവറിയും റിട്ടേണ്‍ പോളിസിയും സഹിതമുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്‌ളാറ്റ്‌ഫോമും വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. കമ്പനിയുടെ

http://almukhalatperfume.com

എന്ന വെബ്‌സൈറ്റ് വഴി ഏറ്റവും മികച്ച നിരക്കില്‍ ഓണ്‍ലൈനിലും സ്റ്റോര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി.
കൂടാതെ, ഓണ്‍ലൈനില്‍ പണമടച്ച് ഏറ്റവും സമീപത്തെ ഷോറൂമില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പോയി നേരിട്ട് വാങ്ങാനുള്ള ‘പിക്ക് ഫ്രം സ്റ്റോര്‍’ എന്ന സൗകര്യവും കമ്പനിയുടെ പ്രത്യേകതയാണ്.