എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനില്‍ ആഗോള പ്രദര്‍ശനമൊരുക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

36
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍

ദുബൈ: അടുത്ത 6 മാസത്തിനുള്ളില്‍ ദുബൈ സന്ദര്‍ശിക്കുന്ന ആഗോള ടൂറിസ്റ്റുകള്‍ക്കുള്ള വിപുലമായ പദ്ധതികള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു. എക്‌സ്‌പോ 2020യില്‍ ഇന്ത്യാ പവലിയന്റെ കോര്‍പറേറ്റ് പങ്കാളികളിലൊരാളായ ആസ്റ്റര്‍ 6 മാസത്തേക്ക് ഇന്ത്യാ പവലിയന്റെ താഴത്തെ നിലയില്‍ ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രത്തില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആസ്റ്ററിന്റെ നൂതന സംവിധാനങ്ങളും വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് 2022 ജനുവരിയിലാരംഭിക്കുന്ന എക്‌സ്‌പോ ഹെല്‍ത്ത് ആന്റ് വെല്‍നസ് വീക്കില്‍ ആരോഗ്യ പരിചരണത്തിന്റെ ഒരാഗോള പ്രദര്‍ശനത്തിനും ആതിഥേയത്വം വഹിക്കും. ഇന്ത്യാ പവലിയനു പുറമെ, എക്‌സ്‌പോ റീടെയില്‍ സെന്ററില്‍ ഒരു നോണ്‍ ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറും എക്‌സ്‌പോ വില്ലേജില്‍ ഒരു ബ്രാന്‍ഡഡ് ഫാര്‍മസി സ്റ്റോറും ആസ്റ്റര്‍ സജ്ജീകരിക്കും. മെഡ്‌കെയറിന്റെ നേതൃത്വത്തില്‍ എക്‌സ്‌പോ റീടെയില്‍ സെന്ററിലെ നോണ്‍-ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറിനുള്ളില്‍ ടെലിമെഡ്‌കെയര്‍ എന്ന പേരില്‍ ഒരു ടെലി ഹെല്‍ത്ത് ബൂത്തും ഒരുക്കും. ഡോക്ടറുമായി ഉടന്‍ ബന്ധപ്പെടാനും ആവശ്യമായ മെഡിക്കല്‍ സേവനം തേടാനുമായി സന്ദര്‍ശകര്‍ക്ക് ഈ ബൂത്തിനെ ഉപയോഗപ്പെടുത്താനാകും.
”യുഎഇയുടെയും അയല്‍ രാജ്യങ്ങളുടെയും വികസന ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഇവന്റായിരിക്കും എക്‌സ്‌പോ 2020യെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇത് ലാകത്തെ ഒരു പ്‌ളാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുകയും മഹാമാരിയുടെ ചങ്ങലക്കെട്ടിനപ്പുറത്തേക്ക് നീങ്ങാന്‍ ലോകത്തിന് ആത്മവിശ്വാസം പകരുകയും ചെയ്യും. സാധാരണക്കാര്‍ക്ക് ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതിക വിദ്യകള്‍ കാണാനുള്ള അതുല്യമായ അവസരമാണിതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പൊതു-സ്വകാര്യ മേഖലകളിലെ സംരംഭങ്ങള്‍ക്കും അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പദര്‍ശിപ്പിക്കാനുള്ള വാതിലുകള്‍ ഇതിലൂടെ തുറക്കുകയും ചെയ്യും. ഇന്ത്യയിലും ജിസിസിയിലും ആസ്റ്ററിന്റെ വിപുലമായ സാന്നിധ്യമുള്ളതിനാല്‍, എക്‌സ്‌പോ 2020 വേദിയിലും ദുബൈയുടെ എല്ലാ ഭാഗങ്ങളിലും ഞങ്ങളുടെ ശൃംഖലകളിലൂടെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും മെഡിക്കല്‍ സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കി ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഞങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” -ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സംയോജിത സേവനങ്ങളും രാജ്യത്തുടനീളമുള്ള സാന്നിധ്യവും ഉപയോഗപ്പെടുത്തി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ അവരുടെ പടിവാതില്‍ക്കല്‍ തന്നെ എത്തിച്ചു നല്‍കാന്‍ സജ്ജമാക്കുന്നു. എല്ലാ മെഡ്‌കെയര്‍, ആസ്റ്റര്‍ ആശുപത്രികളും, ക്‌ളിനിക്കുകളും വീട്ടിലെത്തിയുള്ള സാംപിള്‍ ശേഖരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പത്യേക കോവിഡ് 19 പിസിആര്‍ ടെസ്റ്റിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹോം, ഹോട്ടല്‍ കെയര്‍ സേവനങ്ങളും ആസ്റ്റര്‍ വിപുലീകരിച്ചിരിക്കുകയാണ്. ഇതിലൂടെ ഒരു രോഗിക്ക് ഒരു ഡോക്ടര്‍, നഴ്‌സ് അല്ലെങ്കില്‍ ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരെ ഫിസിക്കല്‍ കണ്‍സള്‍ട്ടേഷനായി വിളിക്കാന്‍ സാധിക്കും. വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനായി ആസ്റ്റര്‍, മെഡ്‌കെയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ കോളിലും ലഭ്യമാകും. കുറിപ്പടി മരുന്നുകളും വെല്‍നസ് ഉല്‍പന്നങ്ങളും ആസ്റ്റര്‍ ഫാര്‍മസിയില്‍ നിന്ന് കോള്‍, വാട്‌സാപ്പ്, ഓണ്‍ലൈന്‍ മുഖേന (ംംം.അേെലൃഛിഹശില.രീാ) ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഹോം/ ഹോട്ടല്‍/ഓഫീസ് എന്നിവിടങ്ങളിലേക്ക് ‘ഡോക്ടര്‍ ഓണ്‍ കോള്‍ സേവനങ്ങള്‍’ക്ക് 800 അടഠഋഞ (80027387)എന്ന നമ്പറില്‍ ബന്ധപ്പെടാം. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ക്‌ളിിനിക്കുകളിലും ഡോക്ടര്‍ അപോയിന്‍മെന്റുകള്‍ക്കും ഹെല്‍ത്ത് ചെക്കപ്പിനും 04 4400500 എന്ന നമ്പറിലും, ആസ്റ്റര്‍ ഫാര്‍മസിയുമായി ബന്ധപ്പെടാന്‍ 800-700-600 എന്ന നമ്പറിലും വിളിക്കാം. ഉടന്‍ അവതരിപ്പിക്കുന്ന 1അേെലൃ എന്ന ആസ്റ്ററിന്റെ സമഗ്രമായ ഡിജിറ്റല്‍ ഹെല്‍ത്ത് പ്‌ളാറ്റ്‌ഫോം ഉള്‍ക്കൊള്ളുന്ന പുതിയ ആപ്പ് വഴി ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗും, ടെലി ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനാകും. എല്ലാ മെഡ്‌കെയര്‍ സേവനങ്ങള്‍ക്കും 800 ങഋഉഇഅഞഋ (800 6332273) എന്ന നമ്പറില്‍ വിളിക്കുകയോ, ാലറരമൃല.മല എന്ന മെഡ്‌കെയര്‍ വെബ്‌സൈറ്റില്‍ നിന്ന് ടെലി മെഡ്‌കെയര്‍ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ഉടന്‍ തന്നെ ഒരു ഡോക്ടറുമായി ബന്ധപ്പെടാനും, വീട്ടിലോ, ഹോട്ടലിലോ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കാനും ലാബ് പരിശോധന നടത്താനും സാധിക്കും. സ്വന്തം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും പരിചരണം ഉറപ്പാക്കുന്ന പ്രീമിയം ഹെല്‍ത്ത് ചെക്കപ്പ് ബുക്കിംഗും വെബ്‌സൈറ്റില്‍ ലഭ്യമാണ്. എക്‌സ്‌പോ വില്ലേജില്‍ താമസിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നൂതനവും വിദഗ്ധ മെഡിക്കല്‍ പരിചരണവും വ്യക്തിപരമായി തേടുന്നതിന് യുഎഇയിലുടനീളമുള്ള ആസ്റ്റര്‍, മെഡ്‌കെയര്‍ സൗകര്യങ്ങള്‍ കൂടാതെ, ഏറ്റവും അടുത്തുള്ള ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ സൗകര്യവും ഉപയോഗപ്പെടുത്താം.