ക്യാമ്പസ് എബ്രോഡ് എഡ്യുക്കേഷണല്‍ സര്‍വീസസ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

22
ക്യാമ്പസ് എബ്രോഡ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ദുബൈ ഓഫീസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, പി.കെ അന്‍വര്‍ നഹ, സൈദലവി കണ്ണന്‍തൊടി, അഷ്‌റഫ് തുടങ്ങിയവര്‍ സമീപം

ദുബൈ: പ്രമുഖ വിദ്യാഭ്യാസ സര്‍വീസ് സേവന ദാതാക്കളായ ക്യാമ്പസ് എബ്രോഡ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ദുബൈ ഓഫീസ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. ശൈഖ് സായിദ് റോഡിലെ അല്‍ സഖര്‍ ബിസിനസ് ടവര്‍ ഇരുപത്തിയേഴാം നിലയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്.
ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ മുഖ്യാതിഥിയായി. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ക്യാമ്പസ് എബ്രോഡ് എഡ്യുക്കേഷണല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടി, ഡയറക്ടര്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗവണ്‍മെന്റ് അംഗീകാരത്തോടു കൂടി വിദേശ രാജ്യങ്ങളിലെ ഗവണ്‍മെന്റ്-സ്വകാര്യ യൂണിവേഴ്‌സിറ്റികളുടെ അഡ്മിഷന്‍ കേന്ദ്രമായും, മികച്ച കരിയര്‍ ഗൈഡന്‍സുകളും ക്യാമ്പസ് എബ്രോഡ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ പുതിയ ഓഫീസ് മുഖേന ലഭിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, മാനേജ്‌മെന്റ്, പൈലറ്റ്, ഹെല്‍ത്ത്, അക്കൗണ്ടിങ് തുടങ്ങിയവക്ക് മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ്, ഡിപ്‌ളോമ എന്നീ ഇനങ്ങളിലായി 50 ലധികം രാജ്യങ്ങളിലെ 700ലധികം ഗവ./പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങളും മറ്റും പുതിയ ഓഫീസിന്റെ കീഴില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാനുള്ള സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പയിനും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 00971588500707.