വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ അബ്ദുല്‍ ഖാദര്‍ തെരുവത്ത് അനുശോചിച്ചു

19

ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി അബ്ദുല്‍ ഖാദര്‍ തെരുവത്ത് അനുശോചനം രേഖപ്പെടുത്തി.
കണ്ണൂരിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് നേതൃപരമായ പങ്ക് വഹിച്ച കെ.എം സൂപ്പി സാഹിബിന് ശേഷം ആ ശ്രേണിയിലെ വിശിഷ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. പദവിയെക്കാള്‍ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്ന ജനകീയനായിരുന്നു മൗലവി സാഹിബ്. തനിക്ക് അദ്ദേഹവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും ഏറ്റവും പ്രഗല്‍ഭനായ രാഷ്ട്രീയ നേതാവിനെയും അതിലുപരി, തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയെയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അബ്ദുല്‍ ഖാദര്‍ തെരുവത്ത് കൂട്ടിച്ചേര്‍ത്തു.