കോവിഡ് മരണം: പ്രവാസീ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം

110

ദുബൈ: കോവിഡ്19 മൂലം വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം കേന്ദ്ര-കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് പ്രവാസികളാണ് വിദേശ രാജ്യങ്ങളില്‍ കോവിഡ്19 മൂലം മരിച്ചത്. പ്രവാസികളുടെ മരണത്തോടു കൂടി പല കുടുംബങ്ങളും പട്ടിണിയിലാണിപ്പോള്‍. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളിലധികവും ഇന്ന് വളരെയധികം വിഷമാവസ്ഥയിലാണ്. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും കൊറോണ മൂലം നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ പുനരധിവാസത്തിനും സര്‍ക്കാര്‍
അടിയന്തിരമായി പദ്ധതികള്‍ നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ടി.ആര്‍ ഹനീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സി.എച്ച് നുറുദ്ദീന്‍, റാഫി പള്ളിപ്പുറം, അഡ്വ. ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.