കോവിഡ് കാല സര്‍ഗാത്മകത: പുത്തനറിവുകള്‍ പങ്കുവെച്ച് ദുബൈ കെഎംസിസി വെബിനാര്‍

70
ദുബൈ കെഎംസിസി സര്‍ഗധാര സംഘടിപ്പിച്ച വെബിനാര്‍ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കോവിഡ്19 കാലത്തെ സര്‍ഗാത്മകത എന്ന വിഷയം അധികരിച്ച് ദുബൈ കെഎംസിസി സര്‍ഗധാര സംഘടിപ്പിച്ച വെബിനാര്‍ ശ്രദ്ധേയമായി. കോവിഡ് ഗള്‍ഫ് മേഖലയിലുണ്ടാക്കിയ ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും അവസ്ഥാന്തരങള്‍ ചര്‍ച്ച ചെയ്ത വെബിനാറില്‍ പ്രമുഖര്‍ സംബന്ധിച്ചു. നിലവാരമുള്ള
രചനയും വായനയും ഇനിയുമുണ്ടാവണമെന്നും വറ്റിവരണ്ടിട്ടില്ലാത്ത സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍ കോവിഡ് കാലത്ത് പുതുതലമുറ വ്യത്യസ്ത വഴികള്‍ കണ്ടെത്തിയത് ശ്രദ്ധേയമാണെന്നും ഡോ. എം.കെ മുനീര്‍ ഉദ്ഘാടന പ്രസംഗത്തിന്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള കോവിഡ് അനുഭവങ്ങള്‍ നമുക്ക് പകരുന്നത് പുതിയ സന്ദേശങ്ങളാണെന്നും മുനീര്‍ വിശദീകരിച്ചു. ഭാവനകളുടെ ഔന്നത്യം കോവിഡ് കാലത്തെ സര്‍ഗാത്മകതകളില്‍ പ്രകടമാണെന്നും മാനവരാശി സര്‍ഗാത്മകതയെ കോവിഡ് കാലത്ത് സമീപിച്ചത് വിവിധ ശൈലികളിലാണെന്നും പുതിയ കാലത്തെ നവ ചിന്താധാരകളെ സന്നിവേശിപ്പിച്ച സര്‍ഗാത്മക ചലനങ്ങള്‍ നമുക്ക് പ്രചോദനമാണെന്നും വെബിനാറില്‍ വിഷയമവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗര്‍ പറഞ്ഞു. സി.വി.എം വാണിമേല്‍ മോഡറേറ്ററായിരുന്നു. ടി പി ചെറൂപ്പ, എം.സി.എ നാസര്‍, അനൂപ് കീച്ചേരി, ദീപ ചിറയില്‍, ഇ.കെ ദിനേശന്‍, ഷീല പോള്‍ അബൂബക്കര്‍ മലയമ്മ, ഒ.കെ ഇബ്രാഹിം, രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, അന്‍വര്‍ മുഹമ്മദ്, കാദര്‍കുട്ടി നടുവണ്ണൂര്‍, ബദറുദ്ദീന്‍ പാറന്നൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, കെഎംസിസി ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഇസ്മായില്‍ അരൂക്കുറ്റി ആശംസ നേര്‍ന്നു. സര്‍ഗധാര ചെയര്‍മാന്‍ അശ്‌റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റയീസ് തലശ്ശേരി പ്രാര്‍ത്ഥന നടത്തി. ജന.കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ ആമുഖ പ്രഭാഷണം നടത്തി. അമീന്‍ തിരുവനന്തപുരം നന്ദി പറഞ്ഞു. മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. ഖലീല്‍ ഇബ്രാഹിം, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, ഹസ്സന്‍ ചാലില്‍, കെ.പി.എ സലാം സന്നിഹിതരായിരുന്നു.