ദുബൈ കെഎംസിസി സിഎച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു

35
ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ദുബൈ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ 38ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സിഎച്ച് മുഹമ്മദ് കോയ അനുസ്മരണം ദേശീയ-അന്തര്‍ദേശീയ മേഖലകളിലെ ബഹുമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ ഒക്‌ടോബറില്‍ ദുബൈയില്‍ നടത്താന്‍ തീരുമാനിച്ചു. മാധ്യമ സെമിനാര്‍, സാംസ്‌കാരിക സംഗമം, രചനാ മത്സരങ്ങള്‍, ആലാപന മത്സരങ്ങള്‍,പൊതുസമ്മേളനം ഉള്‍പ്പടെ വിപുലമായ പരിപാടികളോടെയാണ് അനുസ്മരണ പരിപാടികള്‍ നടക്കുക.
ഇതുസംബന്ധിച്ച ജില്ലാ കമ്മിറ്റി യോഗം ദുബൈ സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ക.അബൂബക്കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ പയ്യോളി, ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് ബിച്ചി, ട്രഷറര്‍ നജീബ് തച്ചംപൊയില്‍, ഭാരവാഹികളായ ഹംസ കാവില്‍, എം.പി അഷ്‌റഫ്, മൂസ കൊയമ്പ്രം, അഷ്‌റഫ് ചമ്പോളി, വലിയാണ്ടി അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.