വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു

53

ദുബൈ: സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ആദരണീയ വ്യക്തിത്വവും സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മൗലവി സാഹിബ്, ഖായിദേ മില്ലത്തും സിഎച്ചും ഉള്‍പ്പെടെയുളള നേതാക്കള്‍ കാത്തു സൂക്ഷിച്ച ആദര്‍ശ വിശുദ്ധിയും പ്രൗഢിയുടെ അടയാളമായ തൊപ്പിയും ജീവിത ശൈലിയായി കാത്തു സൂക്ഷിച്ച അപൂര്‍വം നേതാക്കളിലൊരാളുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മുസ്‌ലിം ലീഗ്-ന്യൂനപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യ-മതേതര ചേരിക്കും നികത്താനാവാത്ത നഷ്ടമാണെന്നും ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, ട്രഷറര്‍ പി.കെ ഇസ്മായില്‍, വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ആര്‍.ശുക്കൂര്‍, സെക്രട്ടറിമാരായ അഡ്വ. സാജിദ്, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസ്സന്‍ ചാലില്‍, മജീദ് മടക്കിമല, ഫറൂഖ് പട്ടിക്കര, നിസാം കൊല്ലം, കെ.പി.എ സലാം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 8 മണിക്ക് അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് പ്രാര്‍ത്ഥനാ സദസ്സും അനുശോചന യോഗവും നടക്കും.