ദുബൈ കെഎംസിസി പാസ്‌പോര്‍ട്ട് സേവന കേന്ദ്രം ദുബൈ ടവറില്‍ ഉദ്ഘാടനം ചെയ്തു

58
ദുബൈ കെഎംസിസി പാസ്‌പോര്‍ട്ട് സേവന കേന്ദ്രം ദുബൈ ടവറില്‍ ഇന്ത്യന്‍ കോണ്‍സുല്‍ രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബിഎല്‍എസ്, കെഎംസിസി പ്രതിനിധികള്‍ സമീപം

ദുബൈ: ദുബൈയിലെ മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരുടെ ആശ്രയ കേന്ദ്രവും സാമൂഹിക സേവന ഇടപെടലുകളുടെ ജനകീയ പ്രസ്ഥാനവുമായ ദുബൈ കെഎംസിസിയുടെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രവും ഉംറ സര്‍വീസും അടങ്ങുന്ന കെഎംസിസിയുടെ പ്രതാപൂര്‍ണമായ സൗകര്യങ്ങളുടെ ചരിത്ര സാക്ഷ്യമായ സബ്ഖ കെഎംസിസി ഓഫീസ് വിപുല സൗകര്യങ്ങളോടെ ദുബൈ ബനിയാസ് സ്‌ക്വയറിലെ മെട്രോ സ്റ്റേഷന് സമീപത്തെ ദുബൈ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്19 മാനദണ്ഡങ്ങളോടെ ലളിതമായ രീതിയില്‍ നടന്ന പ്രൗഢ ചടങ്ങില്‍ ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ രാം കുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് കോണ്‍സുല്‍ ആശിഷ് ദേബാശിഷ്, ബിഎല്‍എസ് പ്രതിനിധികളായ വിനയ് നമ്പ്യാര്‍, അജിത്, ദുബൈ കെഎംസിസി ഉപദേശക സമിതി
ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, കെഎംസിസി നേതാക്കളായ ഡോ. പി.എ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, പി.കെ അന്‍വര്‍ നഹ, നിസാര്‍ തളങ്കര, പി.കെ ഇസ്മായില്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി പ്രസംഗിച്ചു. ഉസ്താദ് കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് ജന.സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി അഡ്വ. സാജിദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആര്‍. ഷുക്കൂര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം, ഹസ്സന്‍ ചാലില്‍, ഫറൂഖ് പട്ടിക്കര, നിസാമുദ്ദീന്‍ കൊല്ലം ചടങ്ങിന് നേതൃത്വം നല്‍കി.